Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോറിയിൽ കടത്തുകയായിരുന്ന 6675 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsbookmark_border
മുത്തങ്ങ: ലോറിയിൽ കടത്തുകയായിരുന്ന 6675 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ ചെക്ക് പോസ്റ്റിൽ പിടികൂടി. കോഴിക്കോട് ചെലവൂർ അടുക്കത്ത് പറമ്പിൽ വീട്ടിൽ അഷറഫാണ്(52) പിടിയിലായത്. വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തെ തുടർന്ന് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബാലഗോപാലന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ദീപു.എ, സിവിൽ എക്സൈസ് ഓഫീസർമാരായ സജി പോൾ, പ്രജീഷ് എം.വി എന്നിവർ പങ്കാളികളായി. തുടർനടപടികൾക്കായി പ്രതിയെ സുൽത്താൻബത്തേരി പോലീസിന് കൈമാറി.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അതിർത്തികളിലെ എക്സൈസ് ചെക്ക് പോസ്റ്റുകളിലും അതിർത്തി പ്രദേശങ്ങളിലും കർശന പരിശോധന തുടരുകയാണ്.
Next Story

