ഇസ്രായേല്‍: 36 മലയാളികള്‍ കൂടി തിരിച്ചെത്തി
text_fieldsന്യൂഡല്‍ഹി: ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് ആരംഭിച്ച ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ഓപറേഷൻ സിന്ധുവിന്റെ ഭാഗമായി ഇസ്രായേലില്‍ നിന്ന് 36 മലയാളികള്‍ കൂടി ഡൽഹിയിലെത്തി. വ്യോമസേനയുടെ സി 17 വിമാനത്തിലാണ് മലയാളികൾ ഉൾപ്പെടുന്ന സംഘം ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിയത്.
തിരുവനന്തപുരം സ്വദേശികളായ ദിവ്യ മറിയം, ശ്രീഹരി ഹരികേഷ്, ജോബി ഐസക്, മേഘ മറിയം, എഫ്രേം ജോസഫ്, കൊല്ലം സ്വദേശികളായ ലക്ഷ്മി രാജഗോപാല്‍, ഗിജാ സിജു, ആലപ്പുഴ സ്വദേശിയായ സൂരജ് രാജന്‍, എറണാകുളം സ്വദേശികളായ ഐബി ജോര്‍ജ്, റീന ജോസഫ്, ഏലിയാമ്മ ഇമ്മാനുവേല്‍, തെരേസിന്‍, പുഷ്പ മാത്യു, മഹാലക്ഷ്മി നാഗസുബ്രമണ്യന്‍, ഫിലോം ഷിബു, കോട്ടയം സ്വദേശികളായ ത്രേസ്യ ബാബു, ഷീജ വര്‍ഗീസ്, ഇടുക്കി സ്വദേശികളായ മേഘ വിന്‍സന്റ്, ഹെയ്‌സല്‍, അഞ്ജു ജോസ്, സലോമി കുര്യാക്കോസ്, സുമേഷ് ശിവന്‍, ശ്വതി സുന്ദരേശന്‍, ശ്രീരാജ് സുധീന്ദ്രന്‍, തൃശൂര്‍ സ്വദേശികളായ ശൈലേന്ദ്രകുമാര്‍, നിഷ, വയനാട് സ്വദേശികളായ അരുണ്‍ കുമാര്‍, അന്നമ്മ ജോസഫ്, ജോസഫ് വിന്‍സന്റ്, അനു മരിയ, ജിഷ്ണു നാരായണന്‍, മലപ്പുറം സ്വദേശികളായ ആഷാ ജയിംസ്, മഹ്‌റൂഫ് കളത്തിങ്കല്‍, കാസര്‍കോട് സ്വദേശി അഭിഷേക് കാര്‍ലെ, കണ്ണൂര്‍ സ്വദേശികളായ അരുണ്‍ കൃഷ്ണന്‍, റാഷിക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മലയാളികൾ.

