Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ
cancel
camera_alt

ജ്യോതിഷ്, ഉണ്ണികൃഷ്ണൻ, സജിത്ത്

മീനങ്ങാടി (വയനാട്): പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതി​രെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗികമായി ഉപദ്രവിച്ചയാളെയും ഇതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ്(30), തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ(31), കൊളഗപ്പാറ സ്വദേശി സജിത്ത് (25) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി ജ്യോതിഷ് പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും ഇതിന്റെ വിഡിയോയും ഫോട്ടോയും സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

ദൃശ്യങ്ങൾ ലഭിച്ച രണ്ടാം പ്രതി ഉണ്ണികൃഷ്ണൻ ഇതുപയോഗിച്ച് അതിജീവതയെ ഭീഷണിപ്പെടുത്തുകയും നഗ്ന വിഡിയോ കോൾ ചെയ്യുകയും ചെയ്തു. ഇതും റെ​ക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു. മൂന്നാം പ്രതി സജിത്തും ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. പ്രതികൾക്കെതിരെ പോക്സോ, ഐ.ടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 3 arrested for torturing girl and footage circulated
Next Story