സി.പി സുധാകരപ്രസാദ് പുതിയ അഡ്വക്കറ്റ് ജനറൽ
text_fieldsതിരുവനന്തപുരം: അഡ്വക്കറ്റ് ജനറലായി സി.പി. സുധാകരപ്രസാദിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അഡ്വ. മഞ്ചേരി ശ്രീധരന്‍നായരാണ് ഡയക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡി.ജി.പി). കഴിഞ്ഞ ഇടത് സര്‍ക്കാറിന്‍െറ കാലത്തും സുധാകരപ്രസാദായിരുന്നു എ.ജി. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ അദ്ദേഹം ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ്. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റാണ്. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എ.ജിയായിരുന്ന എം.കെ ദാമോദരന്‍ ഈ സ്ഥാനത്തേക്കില്ളെന്ന് നേരത്തേതന്നെ സൂചന നല്‍കിയിരുന്നു.
ഓള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റും അഭിഭാഷകനുമാണ് ശ്രീധരന്‍നായര്‍. പൊലീസ് മേധാവിയായി ലോക്നാഥ് ബെഹ്റയെ നിയമിക്കാന്‍ മുഖ്യമന്ത്രി കൈക്കൊണ്ട തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ടി.പി. സെന്‍കുമാറിനെ പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. ഡോ. ജേക്കബ് തോമസിനെ വിജിലന്‍സ് മേധാവിയായി നിയമിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി.
