പൃഥ്വിരാജിനെതിരായ കേസ് റദ്ദാക്കി
text_fieldsകൊച്ചി: സിനിമയില്‍ മദ്യപാനരംഗം അഭിനയിച്ചതിന്‍െറ പേരില്‍ നടന് പൃഥ്വിരാജിനെതിരെ എക്സൈസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. ‘സെവന്ത്ഡേ’ എന്ന മലയാള സിനിമയില്‍ മദ്യപാനരംഗങ്ങളില്‍ നിയമപരമായ മുന്നറിയിപ്പ് ശരിയായ വിധം പ്രദര്ശിപ്പിച്ചില്ളെന്ന് ചൂണ്ടിക്കാട്ടി രജിസ്റ്റര്‍ ചെയ്ത കേസാണ് ജസ്റ്റിസ് ബി. കെമാല്‍പാഷ റദ്ദാക്കിയത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.
തനിക്ക് കുറ്റകൃത്യവുമായി ബന്ധമില്ലാത്ത സാഹചര്യത്തില്‍ അനാവശ്യമായി എടുത്ത കേസ് റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. സിനിമാ നിര്‍മാതാവിനും വിതരണക്കാരനുമെതിരെ കേസെടുക്കാമെങ്കിലും അഭിനേതാവിനെതിരെ കേസ് നിലനില്‍ക്കില്ളെന്ന അബ്കാരി നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരനെതിരായ കേസ് കോടതി റദ്ദാക്കിയത്.
