Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യനയം: എൽ.ഡി.എഫ് തീരുമാനിക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍

text_fields
bookmark_border
മദ്യനയം: എൽ.ഡി.എഫ് തീരുമാനിക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍
cancel

കോഴിക്കോട്: സര്‍ക്കാറിന്‍റെ മദ്യനയം എൽ.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ടൂറിസം മന്ത്രി എ.സി മൊയ്തീന്‍. ചര്‍ച്ച നടക്കുമ്പോള്‍ ടൂറിസം വകുപ്പിന്‍റെ അഭിപ്രായം അറിയിക്കും. ടൂറിസം മേഖലക്ക് തിരിച്ചടി നേരിടുന്ന കാരണങ്ങളില്‍ ഒന്നു മാത്രമാണ് മദ്യനയമെന്നും മൊയ്തീന്‍ പറഞ്ഞു.

വിനോദ സഞ്ചാരമേഖല നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ചു ടൂറിസം വകുപ്പ് റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇതിൽ സൂചിപ്പ‍ിക്കുന്ന മദ്യനയവുമായി ബന്ധപ്പെട്ട കാര്യം മാത്രം അടർത്തിയെടുത്തു മാധ്യമങ്ങൾ വിവാദങ്ങൾ സൃഷ്ടിക്കാൻ നോക്കുകയാണ്. മദ്യം ലഭിക്കുന്നില്ല എന്നതു മാത്രമല്ല, കാതലായ ഒട്ടേറെ പ്രശ്നങ്ങൾ വിനോദ സഞ്ചാരമേഖല നേരിടുന്നുണ്ടെന്നും മന്ത്രി മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story