Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുറ്റിങ്ങൽ വെടിക്കെട്ടപകടം: കൊല്ലം കലക്ടറേറ്റിൽ പരിശോധന
text_fieldsbookmark_border
കൊല്ലം: പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് കൊല്ലം കലക്ടറേറ്റിൽ പരിശോധന. വെടിക്കെട്ടപകടം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്. കലക്ടറേറ്റിലെ സിസിടിവി ഹാർഡ് ഡിസ്ക് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ദൃശ്യങ്ങൾ പരിശോധിക്കാനാണ് ഹാർഡ് ഡിസ്ക് പിടിച്ചെടുത്തത്.
വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിന് ശേഷവും അനുമതിക്കായി കലക്ടറെ കണ്ടിരുന്നുവെന്ന് അറസ്റ്റിലായ ക്ഷേത്രഭാരവാഹികൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇൗ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം കലക്ടറേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്.
Next Story
