Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് തോമസ് ഉണ്ണിയാടൻ
text_fieldsbookmark_border
തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് തോമസ് ഉണ്ണിയാടൻ. മാണിസാർ രാജി ആവശ്യപ്പെട്ടിട്ടില്ല. രാജി സമർപ്പിക്കാനുള്ള തീരുമാനം സ്വയം എടുത്തതാണ്. മാണിസാറിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. എന്നാൽ എല്ലാവരും ഇങ്ങനെയൊരു തീരുമാനമെടുക്കണമെന്ന് നിർബന്ധം പിടിക്കാനാവില്ല എന്നും പി.ജെ.ജോസഫ് രാജി വെക്കാതിരുന്നതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
രാജി സംബന്ധിച്ച് കേരള കോൺഗ്രസ് എമ്മിൽ ഭിന്നതയില്ല. പി.ജെ. ജോസഫുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഭിന്നതയല്ല. അത് പാർട്ടിയുടെ കൂട്ടായ്മയെ ബാധിക്കില്ല. പുതിയ ധനമന്ത്രിയെക്കുറിച്ച് പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
Next Story
