മാണിക്ക് പിന്തുണ: തോമസ് ഉണ്ണിയാടൻ രാജിസന്നദ്ധത അറിയിച്ചു
text_fieldsതിരുവനന്തപുരം: ബാർ കോഴ കേസിൽ ഹൈകോടതി പരാമർശത്തിന് വിധേയനായ കേരളാ കോൺഗ്രസ് എം ചെയർമാനും മന്ത്രിയുമായ കെ.എം മാണിക്ക് പിന്തുണയുമായി ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ. പാർട്ടി നേതൃത്വത്തെ തോമസ് ഉണ്ണിയാടൻ രാജിസന്നദ്ധത അറിയിച്ചു. മാണി രാജിവെക്കുകയാണെങ്കിൽ താനും രാജിവെക്കുമെന്നാണ് ഉണ്ണിയാടൻ അറിയിച്ചത്.
മാണി രാജിവെക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കുറ്റക്കാരനാണെന്ന് ഹൈകോടതി ഉത്തരവിൽ പറയുന്നില്ലെന്നും ഉണ്ണിയാടൻ വ്യക്തമാക്കി. കോടതി നടത്തിയത് ചില നിരീക്ഷണങ്ങൾ മാത്രമാണ്. ഈ നിരീക്ഷണങ്ങൾ എപ്പോൾ വേണമെങ്കിലും മാറാമെന്നും ഉണ്ണിയാടൻ മാധ്യമങ്ങളോട് പറഞ്ഞു.
കേരളാ കോൺഗ്രസിന്റെ നിർണായ സ്റ്റിയറിങ് കമ്മിറ്റിയോഗവും പാർലമെൻററി പാർട്ടി യോഗവും ചേരാനിരിക്കെയാണ് മാണിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉണ്ണിയാടൻ രംഗത്തെത്തിയത്. വിഷയം ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം രാവിലെ 11 മണിക്ക് ചേരുന്നുണ്ട്.
