Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ടാം പിണറായി സർക്കാർ മൂന്നു വർഷത്തിനിടെ അനുവദിച്ചത് 131 ബാറുകൾ
text_fieldsbookmark_border
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തി മൂന്നു വർഷത്തിനിടെ 131 ബാറുകൾ പുതുതായി അനുവദിച്ചെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയെ അറിയിച്ചു. പ്രതിപക്ഷത്തുനിന്ന് സണ്ണി ജോസഫിന്റെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
കൂടുതൽ ബാറുകൾ എറണാകുളം ജില്ലയിലാണ് തുറന്നത്. 25 പുതിയ ബാറുകളാണ് എറണാകുളത്ത് പുതുതായി അനുവദിച്ചത്. 22 പുതിയ ബാറുകൾ തിരുവനന്തപുരം ജില്ലയിലും13 ബാറുകൾ കോട്ടയം ജില്ലയിലും പുതുതായി അനുവദിച്ചു. സംസ്ഥാനത്ത് ആകെ 836 ബാറുകൾ പ്രവർത്തിക്കുന്നുണ്ട്.
Next Story

