Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുറിവേറ്റ് ചോരയൊഴുകിയിട്ടും തോഴി ഒപ്പന നിർത്തിയില്ല
text_fieldsbookmark_border
കുപ്പിവള പൊട്ടി കൈ മുറിഞ്ഞ് തളർന്നു വീണ ആമിന
കോഴിക്കോട്: കുപ്പിവള പൊട്ടി കൈ മുറിഞ്ഞ് ചോരയൊഴുകിയിട്ടും തോഴി ഒപ്പന നിർത്തിയില്ല. ഒടുവിൽ കളി പൂർത്തിയാക്കിയപ്പോഴേക്കും വേദിയിൽ തളർന്നുവീണു. വയനാട് പനമരം ജി.എച്ച്.എസ്.എസിലെ ആമിന ഹിബക്കാണ് ഒപ്പന തുടങ്ങി അൽപനേരത്തിനകം കൈ മുറിഞ്ഞത്.
കൈയടിച്ച് ഒപ്പന തുടർന്നപ്പോൾ കളി രക്തപങ്കിലമായി. ഇതു കണ്ട മണവാട്ടി സങ്കടത്തിലാണിരുന്നത്. പ്രയാസം സഹിച്ച് ഒപ്പന തുടർന്ന ആമിനക്ക് കാണികൾ എഴുന്നേറ്റു നിന്ന് കൈയടിച്ചു.
ഒപ്പന കഴിയുമ്പോഴേക്കും മെഡിക്കൽ സംഘവും ആംബുലൻസും റെഡിയായി സ്റ്റേജിന് പിന്നിൽ കാത്തിരുന്നു. തളർന്നു വീണ ആമിനയെ ആശുപത്രിയിലേക്ക് മാറ്റി.
ഒപ്പന കുപ്പിവളയണിയുന്നത് അപകടമാണെന്ന് വിദഗ്ധർ പറഞ്ഞു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഒപ്പനമത്സരം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ചോരക്കലാശം.
Next Story

