Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രമുഖ മാധ്യമപ്രവര്ത്തകന് തടവ് ശിക്ഷ
text_fieldsbookmark_border
തെഹ്റാന്: ഇറാനില്‍ കോടതി പ്രമുഖമാധ്യമപ്രവര്ത്തകന് മൂന്നു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. അധികൃതരെ അപമാനിക്കുകയും ഭരണസംവിധാനത്തെ കുറിച്ച് കളവ് പ്രചരിപ്പിക്കുകയും ചെയ്ത കുറ്റംചുമത്തിയാണ് ശിക്ഷയെന്ന് മാധ്യമപ്രവര്‍ത്തകന്‍െറ അഭിഭാഷകന് അറിയിച്ചു. ഈസ ശഹര്കിസ് എന്ന മാധ്യമപ്രവര്‍ത്തകനാണ് ശിക്ഷ ലഭിച്ചത്. കഴിഞ്ഞ നവംബറില്‍ ഇദ്ദേഹത്തെ പൊലീസ് പിടികൂടി ജയിലിലടച്ചിരുന്നു. സമാനമായ കേസില്‍ അഞ്ച് വര്‍ഷം തടവില്‍ കഴിഞ്ഞ ഇദ്ദേഹം 2013ലാണ് മോചിതനായത്. വിധിയില്‍ 20നകം ഇദ്ദേഹത്തിന് അപ്പീലിന് പോകാനാവുമെന്നും അഭിഭാഷകന് അറിയിച്ചു.
Next Story
