Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി നേതാവിന്റെ വീടിന് സമീപം യുവതിയെ കൊന്ന് കുഴിച്ചിട്ട നിലയിൽ

text_fields
bookmark_border
ബി.ജെ.പി നേതാവിന്റെ വീടിന് സമീപം യുവതിയെ കൊന്ന് കുഴിച്ചിട്ട നിലയിൽ
cancel

മുംബൈ: ബി.ജെ.പി നേതാവിന്റെ വീടിന് പിന്നിൽ യുവതിയെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സതാര ജില്ലയിൽ നിന്നുള്ള മുൻ എം.എൽ.സി കാന്ത നലവാഡെയുടെ വീടിന് പിറകിലാണ് മൃതദേഹം കണ്ടെത്തിയത്.

അടച്ചിട്ട വീടിന്റെ പിൻഭാ​ഗം വൃത്തിയാക്കുന്നതിനിടെയാണ് വീട്ടുകാർ മൃതദേഹം കണ്ടത്. തങ്ങൾ ഈ ബം​ഗ്ലാവിൽ വല്ലപ്പോഴുമാണ് വന്ന് താമസിക്കുന്നതെന്ന് കുടുംബാ​ഗങ്ങൾ പറയുന്നു. സ്ത്രീയുടെ വികൃതവും അഴുകിയതുമായ മൃതദേഹം ബംഗ്ലാവിന്റെ പിൻഭാ​ഗത്ത് ഭാഗികമായി കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച വീട്ടുകാർ അവിടെയെത്തി വൃത്തിയാക്കാൻ തുടങ്ങിയപ്പോഴാണ് ഇത് കണ്ടെത്തിയത്" -പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഉടൻ വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നെന്നും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബം​ഗ്ലാവിന്റെ പിന്നിൽ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് എല്ലാ വശവും അന്വേഷിക്കുമെന്ന് സതാര പൊലീസ് സൂപ്രണ്ട് സമീർ ഷെയ്ഖ് അറിയിച്ചു. മരിച്ച സ്ത്രീയുടെ പേരു വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young woman killed and buried near BJP leader's house
Next Story