Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇഷ്ടഭക്ഷണത്തിന്‍റെ പേര് ടാറ്റൂ ചെയ്ത് യുവാവ്; വൈറലായി സ്വിഗ്ഗി പോസ്റ്റ്

text_fields
bookmark_border
Young man tattooed the name of his favorite food; Swiggy post goes viral
cancel

ഇഷ്ടഭക്ഷണം ആസ്വാദിച്ച് കഴിക്കാൻ ഇഷ്ടപെടുന്നവരാണ് നമ്മൾ. ഇവിടെ ഇതാ ഒരു ഭക്ഷണപ്രേമി തന്‍റെ പ്രിയപ്പെട്ട ഭക്ഷണത്തിന്‍റെ പേര് ശരീരത്തില്‍ ടാറ്റൂ ചെയ്തിരിക്കുകയാണ്. 'രാജ്മ ചാവല്‍' എന്നാണ് അയാള്‍ തന്റെ കൈയ്യില്‍ പച്ചകുത്തിയത്. ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയാണ് ഇയാളുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്.

യുവാവിന്‍റെ കൈയിലാണ് 'രാജ്മ ചാവല്‍' എന്ന് ഹിന്ദിയില്‍ പച്ച കുത്തിയിരിക്കുന്നത്. 'എപ്പോഴെങ്കിലും നിങ്ങള്‍ ഇഷ്ടപ്പെട്ട കാര്യം എന്നും നിങ്ങളോടൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ?' എന്ന അടിക്കുറിപ്പിനൊപ്പമാണ് സ്വിഗ്ഗി ഈ ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. 28000 ലധികം പേരാണ് ഇതിനോടകം കണ്ടത്.

ഉത്തരേന്ത്യ സന്ദർശിച്ചിട്ടുള്ളവർക്കോ ബോളിവുഡ് സിനിമകൾ കണ്ടിട്ടുള്ളവർക്കോ ഈ വിഭവം എളുപ്പം മനസിലാവും. ഉത്തരേന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് രാജ്മ ചാവൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man tattooed the name of his favorite food; Swiggy post goes viral
Next Story