യെച്ചൂരി വയനാടിന് നൽകാൻ ആഗ്രഹിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറി അദ്ദേഹത്തിന്റെ ഭാര്യ
text_fieldsസീതാറാം യെച്ചൂരി
ന്യൂഡൽഹി: വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാൻ സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറം യെച്ചൂരി നൽകണമെന്ന് ആഗ്രഹിച്ച തുക അദ്ദേഹത്തിന്റെ ഭാര്യ സീമ ചിഷ്തി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
വെള്ളിയാഴ്ച ഡൽഹി കേരള ഹൗസിലെത്തിയാണ് സീമ ചിഷ്തി ലക്ഷം രൂപ സർക്കാർ ധനസഹായ ഫണ്ടിലേക്ക് കൈമാറിയത്.
വയനാടിന് സഹായം നല്കണമെന്ന് സീതാറാം യെച്ചൂരി ആഗ്രഹിച്ചിരുന്നു. ആ സമയത്തായിരുന്നു അദ്ദേഹം രോഗാവസ്ഥയിലാകുകയും വേർപിരിയുകയും ചെയ്തത്. ഡോ. ജോൺ ബ്രിട്ടാസ് എം.പി വ്യവസായ മന്ത്രി പി. രാജീവ്, പ്രഫ. കെ.വി. തോമസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സഹായം കൈമാറിയത്.

