Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവർത്തകസമിതി അംഗത്വം: കോൺഗ്രസ് നേതൃത്വത്തിന് നന്ദി പറഞ്ഞ് സച്ചിൻ പൈലറ്റ്

text_fields
bookmark_border
Sachin Pilot
cancel

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയതിന് പാർട്ടി നേതൃത്വത്തിന് നന്ദി പറഞ്ഞ് സച്ചിൻ പൈലറ്റ്. കോൺ​ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഗാർഖെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കാണ് നന്ദി അറിയിച്ചത്. കോൺഗ്രസിന്റെ നയങ്ങളും പ്രത്യയശാസ്ത്രവും ശക്തിപ്പെടുത്തി കൂടുതൽ ജനങ്ങളിലെത്തിക്കുമെന്ന് അദ്ദേഹം ‘എക്സി’ൽ കുറിച്ചു.

ഈ വർഷം രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സച്ചിൻ പൈലറ്റിനെ പ്രവർത്തക സമിതിയിൽ അംഗമാക്കിയത്. 2018ൽ രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം അദ്ദേഹവുമായി പൈലറ്റ് ഉടക്കിലായിരുന്നു.

സംസ്ഥാന സർക്കാറിനെ നിരന്തരം വിമർശിച്ച സച്ചിനെ നേതൃത്വം അനുനയിപ്പിക്കുകയായിരുന്നു. ഇതേതുടർന്നാണ് പ്രവർത്തക സമിതി അംഗമാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Working Committee Membership: Sachin Pilot thanks Congress leadership
Next Story