Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോണ്‍സ്റ്റബിളിനേക്കൊണ്ട് മസാജ് ചെയ്യിച്ച എസ്.എച്ച്.ഒയുടെ വിഡിയോ വൈറൽ; നടപടിയെടുത്ത് ​പൊലീസ്

text_fields
bookmark_border
ഡ്യൂട്ടി സമയത്തായിരുന്നു ജൂനിയര്‍ ഉദ്യോഗസ്ഥയെ ഉപയോഗിച്ചുള്ള ചുമല്‍ മസാജ്
കോണ്‍സ്റ്റബിളിനേക്കൊണ്ട് മസാജ് ചെയ്യിച്ച എസ്.എച്ച്.ഒയുടെ വിഡിയോ വൈറൽ; നടപടിയെടുത്ത് ​പൊലീസ്
cancel

ലഖ്‌നൗ: പൊലീസ് സ്റ്റേഷനില്‍ വച്ച് കോണ്‍സ്റ്റബിളിനേക്കൊണ്ട് മസാജ് ചെയ്യിച്ച എസ്.എച്ച്.ഒയ്ക്കെതിരെ നടപടി. ഉത്തര്‍പ്രദേശിലെ കാസാഗഞ്ചിലെ പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയാണ് യൂനിഫോമിലുള്ള കോണ്‍സ്റ്റബിളിനെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചത്. വനിതാ കോണ്‍സ്റ്റബിള്‍ ചുമലുകളില്‍ മസാജ് ചെയ്ത് നല്‍കുന്നതിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി വരുന്നത്. ഡ്യൂട്ടി സമയത്തായിരുന്നു ജൂനിയര്‍ ഉദ്യോഗസ്ഥയെ ഉപയോഗിച്ചുള്ള ചുമല്‍ മസാജ്.

പോലീസ് സ്‌റ്റേഷനില്‍ എസ്.എച്ച്.ഒ.യ്ക്ക് കോണ്‍സ്റ്റബിള്‍ മസാജ് ചെയ്തുനല്‍കുന്ന വീഡിയോ പുറത്തുവന്നതോടെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എസ്.എച്ച്.ഒ. മുനീത സിങ്ങിനെതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടെന്ന് പോലീസ് സൂപ്രണ്ട് സൗരഭ് ദീക്ഷിത് അറിയിച്ചു. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ എസ്.എച്ച്.ഒ.യെ സ്ഥലംമാറ്റിയിട്ടുമുണ്ട്.

കഴിഞ്ഞദിവസങ്ങളിലാണ് ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. എസ്.എച്ച്.ഒ മുനീത സിങ് കസേരയിലിരുന്ന് സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളിനെക്കൊണ്ട് ചുമലുകളില്‍ മസാജ് ചെയ്യിപ്പിക്കുന്നതാണ് 13 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലുണ്ടായിരുന്നത്. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമാകുകയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.

അതേസമയം, പഴയ വീഡിയോയാണ് പ്രചരിച്ചതെന്നും വേനല്‍ക്കാലത്തെ യൂനിഫോം ധരിച്ചാണ് എല്ലാ ഉദ്യോഗസ്ഥരെയും വീഡിയോയില്‍ കാണുന്നതെന്നും അതിനാല്‍ ഏറെസമയം മുന്‍പ് നടന്ന സംഭവമാണിതെന്നും സര്‍ക്കിള്‍ ഓഫീസര്‍(സിറ്റി) അജിത് കുമാര്‍ പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman SHO caught on camera getting massage from constable on duty in UP's Kasganj police station; video goes viral
Next Story