Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭൂമി തർക്കം; ഭർതൃ സഹോദരന്‍റെ ഭാര്യയെ തലക്ക് വെട്ടി കൊന്നു

text_fields
bookmark_border
ഭൂമി തർക്കം; ഭർതൃ സഹോദരന്‍റെ ഭാര്യയെ തലക്ക് വെട്ടി കൊന്നു
cancel

ഭൂമി തർക്കത്തെ തുടർന്ന് ഭർതൃ സഹോദരന്‍റെ ഭാര്യയെ വാളുക്കൊണ്ട് തലക്ക് വെട്ടി കൊന്നു.

ബീഹാറിലെ പാട്‌നക്കടുത്തുള്ള ദനാപൂരിലാണ് സംഭവം. ഗീത ദേവി എന്ന സ്ത്രീയാണ് സ്വത്ത് തർക്കത്തിന്‍റെ പേരിൽ ഭർതൃ സഹോദരന്‍റെ ഭാര്യയായ സരോജ് ദേവിയെ കൊലപ്പെടുത്തിയത്.

ഏതാനും വർഷങ്ങളായി ഇരുകുടുംബങ്ങളും തമ്മിൽ ഭൂമി ഓഹരി വെക്കുന്നതിന്‍റെ കാര്യവുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടാകാറുണ്ടെന്നും സംഭവ ദിവസം ഇതേ വിഷയത്തിൽ ഇരു വീട്ടുകാരും വഴക്കിട്ടിരുന്നു എന്നും പറയുന്നു.

നൗബത്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാബുപൂർ ഗ്രാമത്തിലാണ് ഇരു കുടുംബങ്ങളും താമസിക്കുന്നത്. ഭൂമി വിതരണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഗീതാ ദേവി വാളെടുത്ത് സരോജ് ദേവിയുടെ തലക്ക് വെട്ടുകയായിരുന്നു. അടിയേറ്റ് ബോധരഹിതയായ സ്ത്രീയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman killed by sword in Bihar's Danapur over land dispute
Next Story