Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അച്ഛന്‍റെ അവസാന കത്ത് വിവാഹ വസ്ത്രത്തിൽ തുന്നിച്ചേർത്ത് മകൾ; 'എന്‍റെ ഹൃദയത്തിൽ നിന്നും നിന്‍റെ ഹൃദയത്തിലേക്ക്, സ്വന്തം പപ്പ'

text_fields
bookmark_border
Suvanya 4122
cancel

ഏറെ കാത്തിരുന്ന വിവാഹത്തിൽ പങ്കെടുക്കാനാകാതെ വിടപറഞ്ഞ അച്ഛന്‍റെ ഓർമക്കായി അദ്ദേഹം അവസാനമായി എഴുതിയ കത്തിലെ വരികൾ വിവാഹവസ്ത്രത്തിൽ തുന്നിച്ചേർത്ത് മകൾ. രാജസ്ഥാനിൽ നടന്ന ഒരു വിവാഹത്തിലാണ് അച്ഛന്‍റെ സാന്നിധ്യം വിവാഹത്തിലുണ്ടാകണമെന്ന ആഗ്രഹത്തോടെ മകൾ വിവാഹവസ്ത്രത്തിൽ അദ്ദേഹത്തിന്‍റെ വാക്കുകൾ തുന്നിച്ചേർത്തത്. 'എന്‍റെ ഹൃദയത്തിൽ നിന്നും നിന്‍റെ ഹൃദയത്തിലേക്ക്, സ്വന്തം പപ്പ' എന്നവസാനിക്കുന്ന വരികൾ ചടങ്ങിൽ പങ്കെടുത്തവരുടെ മിഴികളെ നനയിക്കുന്നതായി.


സുവന്യയും അമൻ കൽറയും തമ്മിലുള്ള വിവാഹം ഖിംസാർ ഫോർട്ടിൽവെച്ചാണ് നടന്നത്. അധികം അലങ്കാരങ്ങളില്ലാത്ത ചുവപ്പ് ലെഹംഗയാണ് സുവന്യ അണിഞ്ഞത്. പതിവ് ഉത്തരേന്ത്യൻ വിവാഹക്കാഴ്ചകൾക്ക് വിപരീതമായിരുന്നു ഇത്. അച്ഛന്‍റെ കത്തിലെ വാക്കുകളായിരുന്നു സുവന്യയുടെ ലെഹംഗയിലെ അലങ്കാരം. അധികം ആഭരണങ്ങളും വധു അണിഞ്ഞിരുന്നില്ല.


ഡിസൈനറായ സുനൈന ഖേരയാണ് സുവന്യക്ക് വേണ്ടി ലെഹംഗ തയാറാക്കിയത്. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു സുവന്യയുടെ അച്ഛന്‍റെ മരണം. തന്‍റെ ഒടുവിലത്തെ ജന്മദിനത്തിൽ അച്ഛൻ എഴുതിയ കത്താണ് സുവന്യ വിവാഹവസ്ത്രത്തിൽ തുന്നിച്ചേർത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman gets words from late father’s letter stitched on wedding veil
Next Story