Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷണക്കേസിൽ അറസ്റ്റ്​ ചെയ്​ത യുവതി മരിച്ചു; കസ്റ്റഡി​ മർദ്ദനമെന്ന്​ ബന്ധുക്കൾ

text_fields
bookmark_border
custodial torture
cancel
camera_alt

representative image

ഹൈദരാബാദ്​: തെലങ്കാനയിൽ 45കാരി പൊലീസ്​ കസ്റ്റഡിയിൽ മരിച്ചു. മോഷണക്കേസിൽ അറസ്റ്റ്​ ചെയ്യപ്പെട്ട യുവതി പൊലീസ്​ മർദ്ദനത്തെ തുടർന്നാണ്​ മരിച്ചതെന്ന്​ ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ പൊലീസ്​ നിഷേധിച്ചു.

മോഷണക്കേസുമായി ബന്ധപ്പെട്ടാണ്​ യേശമ്മയെയും മകനെയും ശനിയാഴ്ച അഡ്ഡാഗൂർ പൊലീസ്​ സ്​റ്റേഷനിൽ എത്തിച്ചതെന്ന്​ യദാദ്രി ഡി.സി.പി പറഞ്ഞു.

സ്​റ്റേഷനിൽ വെച്ച്​ യുവതി ബോധരഹിതയാകുകയായിരുന്നുവെന്നും ഉദ്യോഗസ്​ഥർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും വിദഗ്​ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക്​ ​െകാണ്ടുപോയെങ്കിലും മരിച്ചതായി ഡി.സി.പി പറഞ്ഞു.

എന്നാൽ പൊലീസ്​ ഒരു ദിവസം മുമ്പ്​ തന്നെ യുവതിയെ കസ്റ്റഡിയിൽ എടുത്തിരുന്നതായും മർദ്ദനത്തെ തുടർന്നാണ്​ അവർ മരിച്ചതെന്നും ആരോപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - woman arrested for theft dies family alleges custodial torture
Next Story