Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മറ്റൊരു യുവാവിനൊപ്പം ഭാര്യയുടെ ഇൻസ്റ്റാഗ്രാം റീൽ; മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി

text_fields
bookmark_border
reels
cancel

ചാമരാജനഗർ: ഭാര്യ മറ്റൊരു യുവാവിനൊപ്പം ഇൻസ്റ്റാഗ്രാം റീൽ ചെയ്തതിൽ മനംനൊന്ത് 33കാരൻ ജീവനൊടുക്കി. കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ പിജി പാല്യയിലെ കുമാർ എന്ന യുവാവാണ് മരിച്ചത്.

ഹനൂരിലെ മരത്തിൽ കെട്ടിത്തൂങ്ങി വ്യാഴാഴ്ചയാണ് കുമാർ ജീവനൊടുക്കിയത്. ദിവസക്കൂലിക്ക് പല ജോലികളും ചെയ്യുന്ന കുമാറിന്‍റെ വിവാഹം കഴിഞ്ഞിട്ട് പത്തു വർഷമായി. രണ്ട് പെൺമക്കളുമുണ്ട്. ഭാര്യ രൂപ സമൂഹമാധ്യമങ്ങളിൽ സദാസമയം മുഴുകി ഇരിക്കുന്നതും നിരന്തരം റീൽസ് എടുക്കുന്നതും കുമാറിനെ വിഷമിപ്പിച്ചിരുന്നെന്നാണ് റിപ്പോർട്ട്. ഇതേച്ചൊല്ലിയും കുമാറിന്‍റെ മദ്യപാനത്തെച്ചൊല്ലിയും ഭാര്യയുമായി തർക്കം പതിവായിരുന്നെന്ന് പൊലീസ് പറയുന്നു.

അടുത്തിടെ കുമാറിനോട് പിണങ്ങി രൂപ തന്‍റെ വീട്ടിലേക്ക് പോയിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം രൂപ മറ്റൊരു യുവാവുമൊന്നിച്ച് ചിത്രീകരിച്ച ഇൻസ്റ്റഗ്രാം റീൽസ് കുമാർ കാണാനിടയായി. ഇതേചൊല്ലി ഫോണിൽ ഇരുവരും കടുത്ത വാഗ്വാദം നടന്നു. പിന്നാലെയാണ് കുമാർ ജീവനൊടുക്കിയത്.

ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം പൊലീസ് പോസ്റ്റുമോർട്ടത്തിനയച്ചിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - wife's Instagram reel with another man; husband committed suicide
Next Story