Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ പ്രസവമുറപ്പിക്കാൻ യു.പിയിലെ സ്ത്രീകൾ സമ്മർദ്ദം ചെലുത്തു​ന്നുവെന്ന് ഡോക്ടർമാർ!

text_fields
bookmark_border
Pregnant women
cancel

കാൺപൂർ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിനത്തിൽ കുഞ്ഞിന് ജന്മം നൽകാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾ ഏറെയാണെന്ന വെളിപ്പെടുത്തലുമായി ഡോക്ടർമാർ. പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22 ന് തങ്ങളുടെ പ്രസവം വേണമെന്നാണ് ഉത്തർപ്രദേശിലെ കാൺപൂരിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരോട് ഗർഭിണികൾ ആവശ്യപ്പെടുന്നത്.

നിരവധി കുടുംബങ്ങൾ ഈ ആവശ്യവുമായി രംഗത്തെത്തുകയാ​ണെന്ന് വകുപ്പ് മേധാവി ഡോ. സീമ ദ്വിവേദി വെളിപ്പെടുത്തി. ഈ ദിനം തന്നെ പ്രസവം വേണമെന്നാവശ്യപ്പെട്ട് ദിനം​ ​പ്രതി 14 മുതൽ 15 വരെ കുടുംബങ്ങളിൽ നിന്ന് അഭ്യർത്ഥനകൾ ലഭിക്കുന്നതായാണ് ഡോക്ടർമാർ പറയുന്നത്.

സാധാരണഗതിയിൽ ഇത്തരം തീരുമാനങ്ങൾ അസാധ്യമാണെങ്കിലും, ചിലത് സമയപരിധിക്കുള്ളിൽ തീയതികൾ ക്രമീകരിക്കാൻ കഴിയുമെന്നാണ് ആശുപത്രി അധികൃതർ പറയ​ുന്നത്. ശസ്ത്രക്രിയ ആവശ്യമുള്ളവരോട് കാര്യങ്ങൾ വിശദീകരിച്ചതായി ഡോ. സീമ ദ്വിവേദി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Want babys arrival with Ram Lalla': Pregnant women in UP seek Jan 22 delivery
Next Story