Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസ് വാനിൽ ഇരുന്നു പിറന്നാൾ കേക്ക് മുറിച്ച് കൊലക്കേസ് പ്രതി; വീഡിയോ വൈറലാകുന്നു

text_fields
bookmark_border
പൊലീസ് വാനിൽ ഇരുന്നു പിറന്നാൾ കേക്ക് മുറിച്ച് കൊലക്കേസ് പ്രതി; വീഡിയോ വൈറലാകുന്നു
cancel

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ്‌നഗറിൽ പൊലീസ് വാനിനുള്ളിൽ ഇരുന്നു ജന്മദിന കേക്ക് മുറിക്കുന്ന ഒരു കൊലപാതക കേസ് പ്രതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേർ പൊലീസിന്റെ പ്രവർത്തനത്തെ രൂക്ഷമായി ചോദ്യം ചെയ്ത് രംഗത്തെത്തി.

കൊലക്കേസിൽ പ്രതിയായ റോഷൻ ഝാ ജയിലിലാണ്. ഉല്ലാസ് നഗർ നിവാസിയായ റോഷൻ ഝാ ഗുണ്ടാസംഘത്തിന്റെ ഭാഗമായുള്ള ആളാണ്. കൂടാതെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് ഇയാളെ ജയിലിൽ നിന്ന് കല്യാണിലെ കോടതിയിലേക്ക് കൊണ്ടുവരവേ പൊലീസ് വാനിനുള്ളിൽ ഇരുന്നുകൊണ്ട് ഇയാൾ ബർത്ത് ഡേ കേക്ക് മുറിക്കുകയായിരുന്നു.

റോഷൻ ഝാ കേക്ക് മുറിക്കുന്ന വീഡിയോ അദ്ദേഹത്തിന്റെ അനുയായികൾ പകർത്തുകയും പിന്നീട് ഇത് അവരുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് വൈറലായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Video of murder accused cutting birthday cake while sitting inside police van goes viral
Next Story