Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ യുവാവ് ഭാര്യയെ കാമുകനെക്കൊണ്ട് വിവാഹം​ കഴിപ്പിച്ച സംഭവത്തിൽ ട്വിസ്റ്റ്

text_fields
bookmark_border
യു.പിയിൽ യുവാവ് ഭാര്യയെ കാമുകനെക്കൊണ്ട് വിവാഹം​ കഴിപ്പിച്ച സംഭവത്തിൽ ട്വിസ്റ്റ്
cancel

ലഖ്നോ: ഉത്തർപ്രദേശിലെ ഒരു യുവാവ് ഭാര്യയെ കാമുകന് വിവാഹം ചെയ്തു കൊടുത്ത വാർത്ത വൈറലായിരുന്നു. എന്നാൽ സംഭവത്തിൽ ഒരു ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണെന്നാണ് വിവരം. ബബ്‌ലു എന്ന യുവാവ് തന്‍റെ ഭാര്യയായ രാധികക്ക് വികാസ് എന്നയാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് പകരം, ഭാര്യയെ കാമുകനായ വികാസിനെ വിവാഹം കഴിക്കാൻ അനുവദിക്കുകയായിരുന്നു ബബ്‌ലു. ഭാര്യയെ ഉടനടി ക്ഷേത്രത്തിൽ ​​കൊണ്ടുപോയി ആചാരപ്രകാരം കാമുകന് വിവാഹം ചെയ്തു​കൊടുക്കുകയായിരുന്നു. ഈ അത്യപൂർവ വിവാഹത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ബബ്‌ലു വികാസിന്റെ വീട്ടിലേക്ക് എത്തി രാധികയെ തിരികെ കൊണ്ടുപോകുകയായിരുന്നു. ഏഴും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെ പരിപാലിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് ബബ്‌ലു പറഞ്ഞതായി റിപ്പോർട്ടുണ്ട്. തുടർന്ന് വികാസും കുടുംബവും രാധികയെ ബബ്‌ലുവിനൊപ്പം മടങ്ങാൻ അനുവദിച്ചു.

കുടുംബം തുടക്കം മുതൽ തന്നെ വിവാഹത്തെ എതിർത്തിരുന്നുവെന്നും ബബ്‌ലു തന്റെ കുട്ടികളെ കൊണ്ടുവന്നപ്പോൾ, രാധിക മടങ്ങുന്നത് തടയാൻ കഴിഞ്ഞില്ലെന്നും വികാസിന്റെ അമ്മ ഗായത്രി പറഞ്ഞു. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം തന്നെ രാധിക തിരിച്ചു പോയി. ബബ്‌ലു രാധികയെ കൂട്ടിക്കൊണ്ടുപോകാൻ വന്നപ്പോൾ കുട്ടികളെ ഒറ്റക്ക് പരിപാലിക്കാൻ കഴിയില്ലെന്നും തന്റെ തെറ്റ് മനസ്സിലായെന്നും പറഞ്ഞതായും ഗായത്രി പറഞ്ഞു.

വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭാര്യ കുറ്റമറ്റവളാണെന്ന് തനിക്ക് മനസ്സിലായതായി ബബ്‌ലു പറഞ്ഞു. ഭാര്യമാർ ഭർത്താക്കന്മാരെ കൊല്ലുന്ന സംഭവങ്ങൾ കണ്ട് താൻ ഭയപ്പെടുന്നുവെന്നും രണ്ടുപേർക്കും സമാധാനമായി ജീവിക്കാൻ വേണ്ടി ഭാര്യയെ കാമുകനുമായി വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു എന്നുമായിരുന്നു ആദ്യം പറഞ്ഞത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UP man regrets getting wife married to lover, bringsher back home
Next Story