പ്രതിപക്ഷ നേതാക്കൾക്ക് വിരുന്നുമായി സോണിയ
text_fieldsന്യൂഡൽഹി: ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിനെ യു.പി.എ ചെയർപേഴ്സൻ സോണിയ ഗാന്ധി അത്താഴവിരുന്നിന് ക്ഷണിച്ചു. ഇൗ മാസം 13ന് നടക്കുന്ന വിരുന്നിൽ നാഷനൽ ഡെമോക്രാറ്റിക് സഖ്യത്തിൽ (എൻ.ഡി.എ) അംഗമല്ലാത്ത വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടി നേതാക്കൾ പെങ്കടുക്കും.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിക്കെതിരെ പൊതുസഖ്യം രൂപവത്കരിക്കാനുള്ള സാധ്യത തേടിയാണ് സോണിയ ഗാന്ധി വിരുന്നൊരുക്കുന്നത്. എന്നാൽ, തമിഴ്നാട് നിയമസഭ സമ്മേളനം 15ന് തുടങ്ങുന്ന സാഹചര്യത്തിൽ സ്റ്റാലിൻ വിരുന്നിൽ പെങ്കടുക്കില്ല. ഡി.എം.കെ പ്രതിനിധിയായി കനിമൊഴി പെങ്കടുക്കുമെന്നാണ് വിവരം. ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനും ക്ഷണമുണ്ട്.
