Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റഷ്യൻ ആക്രമണം മുഗളരുടേതുപോലെയെന്ന് യുക്രെയ്ൻ സ്ഥാനപതി
text_fieldsbookmark_border
ന്യൂഡൽഹി: റഷ്യൻ അധിനിവേശത്തെ മുഗളരുടെ വരവുമായി താരതമ്യം ചെയ്ത് ഡൽഹിയിലെ യുക്രെയ്ൻ സ്ഥാനപതി. മുഗളർ രജ്പുത്തുകൾക്കതിരെ നടത്തിയ കൂട്ടക്കൊല പോലെയാണ് റഷ്യയുടെ അധിനിവേശമെന്ന് യുക്രെയ്ൻ സ്ഥാനപതി ഇഗോർ പൊലീഖ പറഞ്ഞു. ബോംബാക്രമണവും ഷെല്ലാക്രമണവും അവസാനിപ്പിക്കാൻ മോദി റഷ്യയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം ആവർത്തിച്ചു. ഇന്ത്യ വ്യോമസേന വിമാനങ്ങൾ ഉപയോഗിച്ച് നടത്താൻ പോകുന്ന ജീവകാരുണ്യ സഹായങ്ങൾക്ക് നന്ദിയുണ്ടെന്നും സ്ഥാനപതി പറഞ്ഞു. പരമാവധി ജീവകാരുണ്യസഹായം ഇന്ത്യ ചെയ്യുമെന്ന് വിദേശ സെക്രട്ടറി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ഖാർകീവിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് അനുശോചനമറിയിച്ചുവെന്ന് യൂറോപ്യൻ യൂനിയൻ പ്രസിഡന്റ് ചാൾസ് മൈക്കിൾ ട്വീറ്റ് ചെയ്തു.
Next Story

