Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിഹാറിൽ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു; രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
ഗയ: ബിഹാറിലെ ഗയയിൽ ആയുധങ്ങളും വെടിയുണ്ടകളുമായി രണ്ടു പേർ പിടിയിൽ. സിക്കന്തർ ഖാൻ, രെഹാൻ അലം എന്നിവരാണ് പൊലീസ് നടത്തിയ റെയ്ഡിൽ അറസ്റ്റിലായത്. ആയുധക്കടത്തിൽ ഏർപ്പെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
അനധികൃത ആയുധക്കടത്ത് സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. അഞ്ച് കൈത്തോക്കുകൾ, പത്ത് വെടിക്കോപ്പുകൾ എന്നിവയും 61000 രൂപയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.
ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്ന വൻ ശൃംഖലയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർ ഉടനെ അറസ്റ്റിലാവുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Next Story

