ഇന്ത്യയുടെ പേര് മാറ്റത്തെ എതിർക്കുന്നവർ രാജ്യം വിട്ട് പോകണം -ബി.ജെ.പി നേതാവ്
text_fieldsദിലീപ് ഘോഷ്
കൊൽക്കത്ത: ഇന്ത്യയെ ഭാരതം എന്ന് പുനർനാമകരണം ചെയ്യുമെന്നും പേര് മാറ്റത്തെ എതിർക്കുന്നവർ രാജ്യം വിട്ട് പോകണമെന്നും മേദിനിപുർ എം.പിയും പശ്ചിമ ബംഗാൾ ബി.ജെ.പി നേതാവുമായ ദിലീപ് ഘോഷ്. ചായ് പെ ചർച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുൻ ദേശീയ ഉപാധ്യക്ഷൻ കൂടിയായ ദിലീപ് ഘോഷ്. പശ്ചിമ ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ വരുകയാണെങ്കിൽ കൊൽക്കത്തയിലെ വിദേശികളുടെ പ്രതിമകൾ നീക്കം ചെയ്യുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ഒരു രാജ്യത്തിന് രണ്ട് പേരുകളുണ്ടാകാൻ പാടില്ലെന്നും ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോക നേതാക്കൾ ന്യൂഡൽഹിയിൽ ഉള്ളതിനാൽ പേര് മാറ്റാനുള്ള ശരിയായ സമയമാണിതെന്നും മുതിർന്ന ബി.ജെ.പി നേതാവ് രാഹുൽ സിൻഹ നേരത്തേ പറഞ്ഞിരുന്നു.

