Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കൾക്കായി വാങ്ങിയ ബർബൺ ബിസ്‌ക്കറ്റിൽ ഇരുമ്പ് കമ്പി; വിഡിയോ പങ്കുവെച്ച് തെലങ്കാന സ്വദേശി

text_fields
bookmark_border
iron wire in bourbon biscuit
cancel

ഹൈദരാബാദ്: തന്‍റെ മക്കൾക്കായി വാങ്ങിയ ബർബൺ ബിസ്കറ്റിൽ നിന്ന് ഇരുമ്പ് കമ്പി കണ്ടെത്തിയതായി പിതാവ്. തെലങ്കാനയിലെ കാമറെഡ്ഡി സ്വദേശി ഹനുമാൻ റെഡ്ഡിയാണ് ബിസ്‌ക്കറ്റിൽ ഇരുമ്പ് കമ്പി കണ്ടെത്തിയ വിവരം സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചത്.

തന്‍റെ കുട്ടികൾ കഴിക്കുന്നതിനിടയിലാണ് ഇരുമ്പ് കമ്പി കണ്ടെത്തിയതെന്നും ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ കുട്ടികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമീപത്തുള്ള കടയിൽ നിന്നാണ് ഹനുമാൻ റെഡ്ഡി ബിസ്കറ്റ് വാങ്ങിയത്.

കുട്ടികൾ പാക്കറ്റിലെ ഭക്ഷണം കഴിക്കുമ്പോൾ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹനുമാൻ റെഡ്ഡി വിഡിയോ പങ്കുവെച്ചത്. വിഡിയോ കണ്ടവരിൽ പലരും വിഷയത്തിൽ കർശനമായ നടപടി വേണമെന്നും അപകടകരമായ സാഹചര്യങ്ങൾ തടയുന്നതിന് ഉൽപ്പന്നങ്ങളുടെ കർശനമായ ഗുണനിലവാര പരിശോധന ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Telangana man finds iron wire in bourbon biscuit
Next Story