Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂർഖ​ന്‍റെ തല വായ്ക്കകത്തിട്ട് വിഡിയോ എടുക്കാൻ ശ്രമിച്ച 20കാരന് ദാരുണാന്ത്യം; വിഡിയോ വൈറലായി

text_fields
bookmark_border
മൂർഖ​ന്‍റെ തല വായ്ക്കകത്തിട്ട് വിഡിയോ എടുക്കാൻ ശ്രമിച്ച 20കാരന് ദാരുണാന്ത്യം; വിഡിയോ വൈറലായി
cancel

ഹൈദരാബാദ്: വിഡിയോ പകർത്താനായി മൂർഖൻ പാമ്പി​ന്‍റെ തല വായ്ക്കുള്ളിലാക്കിയ യുവാവ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. 20 വയസ്സുള്ള ശിവരാജ് എന്ന ആൺകുട്ടിയാണ് മരിച്ചത്. റോഡിന് നടുവിൽനിന്ന് ശിവരാജ് മൂർഖൻ പാമ്പിനെ വായിൽ വെക്കുന്നത് വിഡിയോയിൽ കാണാം. ഇയാൾ കാമറയിലേക്ക് നോക്കുന്നത് തുടരുന്നതിനിടയിൽ വായിൽ കുടുങ്ങിയ പാമ്പ് രക്ഷപ്പെടാൻ വലയുന്നുണ്ടായിരുന്നു. കൈകൾ കൂപ്പി കാമറയിലേക്ക് തുറിച്ചുനോക്കുന്നത് തുടരുകയും ഇടക്ക് മുടിയിലൂടെ കൈകൾ ഓടിക്കുകയും ചെയ്തു. വിഡിയോ അവസാനിക്കുമ്പോൾ അവൻ ഒരു തംസ്അപ്പും നൽകി.

ശിവരാജി​ന്‍റെ അച്ഛനും അവനും പാമ്പ് പിടുത്തക്കാരായി ജോലി ചെയ്യുന്നവരാണെന്നും മൂർഖനെ പിടിച്ചതിനെ തുടർന്ന് വിഡിയോ റെക്കോർഡുചെയ്‌ത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കിടാൻ അച്ഛൻ പറഞ്ഞതനുസരിച്ചാണ് ശിവരാജ് ഇതിനു മുതിർന്നതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, പ്രശസ്തിക്കുവേണ്ടി ചെയ്ത വിഡിയോ വൈറലായപ്പോഴേക്കും അച്ഛന് മകനെ നഷ്ടമായിരുന്നു. സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച പലരും എന്തിനാണ് മൂർഖൻ പാമ്പിനെ വായിൽ വെക്കാൻ പോയതെന്ന് ചോദ്യംചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Telangana Man Dies After Putting Cobra’s Head Inside Mouth To Be Famous
Next Story