തെലങ്കാനയിലെ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥി ചന്ദ്രമുഖിയെ കണ്ടെത്തി
text_fieldsഹൈദരാബാദ്: കഴിഞ്ഞയാഴ്ച കാണാതായ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര് ഥി എം. ചന്ദ്രമുഖിയെ കണ്ടെത്തി. അഭിഭാഷകനൊപ്പമാണ് ചന്ദ്രമുഖി ബഞ്ചാര ഹിൽസ് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. ചന്ദ്രമുഖിയെ ഹൈകോടതിയിൽ ഹാജരാക്കുമെന്ന് ബഞ്ചാര ഹിൽസ് എ.സി.പി കെ.എസ് റാവു വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് ചന്ദ്രമുഖിയെ കാണാതായെന്ന് ചൂണ്ടിക്കാട്ടി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം പൊലീസിന് പരാതി നൽകിയത്. മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ചന്ദ്രമുഖിയുടെ മാതാവ് ഹൈകോടതിയിൽ റിട്ട് ഹരജിയും നൽകിയിരുന്നു.
ഗോഷമഹൽ നിയമസഭാ മണ്ഡലത്തിൽ ബഹുജൻ ലെഫ്റ്റ് ഫ്രണ്ട് സ്ഥാനാർഥിയായാണ് 30കാരിയും ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ ചന്ദ്രമുഖി മൽസരിക്കുന്നത്. ബി.ജെ.പിയുടെ രാജാ സിങ്ങിനെയും ടി.ആർ.എസിന്റെ പ്രേം സിങ് രാത്തോഡിനെയുമാണ് എതിർസ്ഥാനാർഥി. ഡിസംബര്‍ ഏഴിനാണ് തെലങ്കാനയിലെ 119 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ്.
