Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എ.എക്കെതിരായ ഹരജികൾ സുപ്രീംകോടതി 19ന് പരിഗണിക്കും

text_fields
bookmark_border
Citizen Amendment Act, CAA
cancel

ന്യൂഡൽഹി: മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന വിവാദ പൗരത്വ ഭേദഗതി നിയമം (സി.എ.എ) ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളും അത് നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഇറക്കിയ ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷകളും മാർച്ച് 19ന് കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

വിവാദ നിയമത്തിനെതിരെ 2019ൽ ആദ്യമായി സുപ്രീംകോടതിയിലെത്തിയ ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗിന്റെ അഭിഭാഷകൻ കപിൽ സിബൽ ചട്ടങ്ങൾക്കെതിരെ സമർപ്പിച്ച പുതിയ അപേക്ഷകൾ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് സുപ്രീംകോടതി ഇക്കാര്യമറിയിച്ചത്. അതേസമയം പൗരത്വം നൽകുന്നതിനെക്കുറിച്ച് പറയാൻ ഹരജിക്കാർക്ക് നിയമപരമായ അവകാശവുമില്ലെന്ന് പറഞ്ഞ് കേന്ദ്രത്തിന്റെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർപ്പ് പ്രകടിപ്പിച്ചു.

190ലേറെ ഹരജികളും ഇടക്കാല അപേക്ഷകളുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അവയെല്ലാം ഒരുമിച്ചു കേൾക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Supreme Court will consider petitions against CAA on 19th
Next Story