Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കരുത്; പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പൊലീസിന് സുപ്രീ കോടതിയുടെ അഞ്ച് നിർദേശങ്ങൾ

text_fields
bookmark_border
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കരുത്; പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പൊലീസിന് സുപ്രീ കോടതിയുടെ അഞ്ച് നിർദേശങ്ങൾ
cancel

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഡൽഹിയിൽ ബന്തവസ്സ് തീർത്ത ഡൽഹി പൊലീസിന് സുപ്രീം കോടതിയുടെ വിമർശനം. സർക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാൻ പൊലീസിന് അധികാരമില്ല. ജീവന് സംരക്ഷണവും സ്വാതന്ത്ര്യവും ഒരുപോലെ പ്രധാനമാണെന്നും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്നും പൊലീസ് പറഞ്ഞു. മെട്രോ, ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാക്കണമെന്നും ഇന്റർനെറ്റ് സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും കേന്ദ്രം ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. തലസ്ഥാനത്ത് നിയമവിരുദ്ധമായി തടഞ്ഞുവെക്കലുകൾ ഉണ്ടാകരുത്. നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടല്ലാതെ സമാധാനപരമായും ആയുധങ്ങളില്ലാതെയും പ്രതിഷേധിക്കുന്നവരെ തടഞ്ഞുവെക്കാൻ പാടില്ലെന്ന് പ്രത്യേക സിറ്റിങിൽസുപ്രീം കോടതി ഉത്തരവിട്ടു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചെയ്ത സംഭവത്തിൽ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

പ്രധാനപ്പെട്ട അഞ്ച് അഞ്ച് പ്രധാന നിർദ്ദേശങ്ങളും കോടതി നൽകി

(1) ഭരണഘടനയുടെ ആർട്ടിക്കിൾ 19(2) പ്രകാരം പൊതുസമാധാന തടസ്സങ്ങൾ കണക്കിലെടുത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാകുന്ന സാഹചര്യങ്ങളിലൊഴികെ, മെട്രോ, റെയിൽ സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കണം.

(2) ഗതാഗത നിയന്ത്രണങ്ങൾക്ക് വിധേയമായി നഗരത്തിൽ ആളുകളുടെ സ്വതന്ത്രമായ സഞ്ചാരം അനുവദിക്കണം. ക്രമസമാധാനവും മറ്റ് ഗതാഗത സ്ഥിതിഗതികളും കണക്കിലെടുത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നത് ഉടനടി പുനഃപരിശോധിക്കണം.

(3) ഇന്റർനെറ്റ് സേവനങ്ങൾ തടസ്സമില്ലാതെ തുടരണം.

(4) നിയമപ്രകാരം നഗരത്തിൽ ആളുകളുടെ സുഗമമായ സഞ്ചാരം അനുവദിക്കണം.

(5) നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടല്ലാതെ തടഞ്ഞുവെക്കലുകളോ കസ്റ്റഡിയോ ഉണ്ടാകാൻ പാടില്ല, പ്രത്യേകിച്ച് സെക്ഷൻ 163 BNSS പ്രാബല്യത്തിലുള്ള പ്രദേശത്തിന് പുറത്ത് സമാധാനപരമായും ആയുധങ്ങളില്ലാതെയും തടിച്ചുകൂടുന്ന ആളുകളുടെ കാര്യത്തിൽ.

ഡൽഹിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്ലാ കക്ഷികളുടെയും വാദം കേൾക്കുമെന്നും ആർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുമെന്നും കോടതി വ്യക്തമാക്കി.

ശനിയാഴ്ച ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ അഭിഭാഷകരും മറ്റ് പൗരന്മാരും പൊലീസിന്റെ ക്രൂരതയ്ക്കും സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള കടുത്ത നിയന്ത്രണങ്ങൾക്കും ഇരയായെന്നും, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം തടയപ്പെട്ടുവെന്നും മുതിർന്ന അഭിഭാഷകർ ഞായറാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. പൗരന്മാർക്ക് സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ പ്രതിഷേധക്കാരെ നിശ്ചിത സമര സ്ഥലത്ത് എത്തുന്നതിൽ നിന്ന് പൊലീസ് തടയുകയാണെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയിൽ വാദിച്ചു.

പ്രതിഷേധിക്കാനുള്ള അവകാശത്തിൽ തർക്കമില്ലെന്നും എന്നാൽ അത് വിനിയോഗിക്കുന്ന രീതി നിയമവിധേയമായിരിക്കണമെന്നും ഊന്നിപ്പറഞ്ഞ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ആർട്ടിക്കിൾ 19(2) പ്രകാരമുള്ള ഭരണഘടനാപരമായ സംരക്ഷണങ്ങളുമായി പൊലീസിന്റെ നിയന്ത്രണങ്ങൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ബെഞ്ച് പരിശോധിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

അതേസമയം, പ്രതിഷേധം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് പൊലീസ് ആക്റ്റ് പ്രകാരം ഒരു വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടില്ലെന്ന് മുതിർന്ന അഭിഭാഷകൻ അവി സിങ് കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കളായ അഭിജിത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെയും യൂട്ട്യൂബർ ധ്രുവ് റാഠിയെയും മോചിപ്പിച്ചു. ഒരു വർഷത്തേക്ക് "സമാധാന അന്തരീക്ഷം തകർക്കരുത്" എന്ന വ്യവസ്ഥയിലാണ് മജിസ്ട്രേറ്റ് സി.ജെ.പി നേതാക്കളെ വിട്ടയച്ചതെന്ന് പാർട്ടിയുടെ ലീഗൽ അഫയേഴ്സ് മേധാവി രത്ന സിങ് പറഞ്ഞു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Supreme Court directs Centre to ensure metro services resume, internet curbs are lifted
Next Story