Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ഓൺൈലൻ ഗെയിമിൽ തോറ്റതിന് ഹൈദരാബാദിൽ േസാഫ്റ്റ്വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു
text_fieldsbookmark_border
ഹൈദരാബാദ്: ഓൺൈലൻ ഗെയിമിൽ തോറ്റതിന് ഹൈദരാബാദിൽ സോഫ്റ്റ്വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു. 28 വയസായിരുന്നു.
ഓൺലൈൻ ഗെയിമിൽ തോറ്റതോടെ വൻ തുക നഷ്ടമായതായാണ് വിവരം. യുവാവിന് കടബാധ്യതയും വന്നിരുന്നു. ഓൺൈലൻ ഗെയിമിലൂടെ എത്ര പണം നഷ്ടമായി എന്ന കാര്യം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
ബംഗളൂരുവിലെ ഐ.ടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കോവിഡ് 19നെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മാസങ്ങളായി വർക് ഫ്രം ഹോമിലായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ മാതാവ് മുറിയിലെത്തിയപ്പോൾ തൂങ്ങിമരിച്ച നിലയിലായിരുന്നു.
ഓൺൈലൻ ഗെയിമിലൂടെ പണം നഷ്ടമായതോടെ മകന് കടബാധ്യതയുണ്ടായിരുന്നുവെന്നും ഇതിന്റെ മാനസിക വിഷമത്തിലായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു.
Next Story
