കുട്ടിപ്പൊലീസ് ഇനി എല്ലാ സംസ്ഥാനങ്ങളിലും
text_fieldsന്യൂഡല്‍ഹി: കേരളത്തിൽ ആരംഭിച്ച സ്റ്റുഡൻറ് െപാലീസ് കാഡറ്റ് (എസ്.പി.സി) പദ്ധതി ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ചു. ശനിയാഴ്ച ഹരിയാനയിലെ ഗുഡ്ഗാവ് താവു ദേവിലാല്‍ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങാണ് എസ്.പി.സി പദ്ധതി ദേശീയ തലത്തിൽ പ്രഖ്യാപിച്ചത്. പദ്ധതി തുടങ്ങാനായി കേന്ദ്രത്തിെൻറ 67 കോടി രൂപ രാജ്നാഥ് സിങ് പ്രഖ്യാപിച്ചു.
ചടങ്ങിൽ കേരളത്തെ പ്രതിനിധാനംചെയ്ത് എസ്.പി.സി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമിട്ട ഐ.ജി.പി വിജയനും 20 കാഡറ്റുകളും ഉദ്യോഗസ്ഥരും പങ്കെടുത്തു. 2006ലാണ് എസ്.പി.സി പദ്ധതിക്ക് കേരള സർക്കാർ രൂപം നല്‍കിയത്. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്ദേക്കര്‍, റാവു ഇന്ദര്‍ജിത് സിങ്, ഹന്സ്രാജ് ഗംഗാറാം അഹിര്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, ഹരിയാന പൊതുമരാമത്ത് മന്ത്രി റാവു നര്‍ബിര്‍ സിങ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ദേശീയ അംഗീകാരം ലഭിച്ചതോടെ എസ്.പി.സിക്ക് കൂടുതല്‍ കേന്ദ്രസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നു ഐ.ജി. വിജയൻ പറഞ്ഞു. എസ്.പി വി. യു കുര്യാക്കോസ്, എസ്.ഐ ആര്. അജിത്കുമാര്‍, എ.എസ്.ഐ സുരേഷ്ബാബു, സി.പി.ഒ കെ.ഷിബു തുടങ്ങിയവരും പെങ്കടുത്തു.
