Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചാബിൽ കാർ പാഞ്ഞുകയറി എട്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

text_fields
bookmark_border
പഞ്ചാബിൽ കാർ പാഞ്ഞുകയറി എട്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു
cancel

ചണ്ഡിഗഢ്: പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ റോഡരികിൽ വിശ്രമിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ കാർ പാഞ്ഞുകയറി എട്ട് പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ലെഹ്‌റഗാഗയിലെ അലിഷർ ഗ്രാമത്തിന് സമീപം ലെഹ്‌റഗാഗ–ജഖൽ റോഡിലായിരുന്നു അപകടം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി റോഡ് ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ വെള്ളം കുടിക്കാനായി വിശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഏകദേശം 23 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. ഷെവർലെ ഒപ്ട്ര മാഗ്നം കാർ ആദ്യം ഒരു മോട്ടോർ സൈക്കിളിൽ ഇടിച്ചശേഷം തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അഞ്ചുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരിൽ മൂന്നുപേർ ചികിത്സക്കിടെയും മരിച്ചു. മരിച്ചവരിൽ ആറു സ്ത്രീകളും രണ്ടു പുരുഷന്മാരുമുണ്ട്. മരിച്ച എട്ടുപേരും അലിഷർ ഗ്രാമവാസികളാണ്.

കർമ്ജീത് കൗർ, ജീവൻ സിങ്, നിക്കി, സർബ്ജീത് കൗർ, രഞ്ജീത് കൗർ, കർമ്ജീത്, റാണി കൗർ, ദേശ് രാജ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള ചിലരെ സംഗ്രൂർ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. റൈധ്റാന ഗ്രാമവാസിയായ പർഗത് സിങ് കാലയാണ് കാർ ഓടിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. അപകടത്തിനു പിന്നാലെ ഇയാൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

അപകടത്തിനു പിന്നാലെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് നാട്ടുകാർ ആരോപിച്ചു. ആംബുലൻസ് എത്താൻ വൈകിയെന്നും പരിക്കേറ്റവർക്ക് സമയത്ത് ചികിത്സ ലഭിച്ചില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ പ്രതിഷേധിച്ച് നാട്ടുകാരും തൊഴിലാളികളും സ്ഥലത്ത് തടിച്ചുകൂടി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായവും പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സയും ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Speeding Car Kills Eight Workers
Next Story