Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാരാഗ്ലൈഡർ തുറന്നില്ല, 50 അടി മുകളിൽ നിന്ന് വീണയാൾ മരിച്ചു
text_fieldsbookmark_border
മെഹ്സന: പാരാഗ്ലൈഡിങ്ങിൽ പാരച്യൂട്ടിന്റെ കനോപി തുറക്കാത്തതിനെ തുടർന്ന് 50 അടി താഴേക്ക് വീണയാൾ മരിച്ചു. 50കാരനായ സൗത് കൊറിയൻ സ്വദേശി ഷിൻ ബിയോങ് മൂൺ ഗുജറാത്തിലെ മെഹ്സാനയിലാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 5.30 നാണ് സംഭവം.
പാരാഗ്ലൈഡിന് ശ്രമിക്കവെ കനോപി തുറക്കാത്തതിനെ തുടർന്ന് ബാലൻസ് നഷ്ടപ്പെടുകയും 50 അടി ഉയരത്തിൽ നിന്ന് വീഴുകയുമായിരുന്നു. സുഹൃത്തുക്കൾ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഷിൻ വഡോദരയിലേക്കുള്ള യാത്രയിലായിരുന്നു. അതിനിടെയാണ് കാദി ടൗണിനു സമീപം പാരാഗ്ലൈഡിനുപോയത്. കാദി സ്റ്റേഷനിൽ അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം കൊറിയൻ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Next Story

