
ഭാഗ്യം കാത്തു; മൂർഖനെ രക്ഷപ്പെടുത്തുന്നതിനിടെ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fields
ബംഗളൂരു: മരത്തിെൻറ തൊലിക്കുള്ളിൽ കുടുങ്ങിയ മൂർഖനെ രക്ഷപ്പെടുത്തുന്നതിനിടെ യുവാവ് കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. കർണാടകയിലെ ശിവമൊഗ്ഗയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിെൻറ ദൃശ്യങ്ങളടങ്ങിയ വിഡിയോ വൈറലാണ്.
മരത്തിെൻറ തൊലിക്കുള്ളിൽനിന്ന് വടി ഉപയോഗിച്ച് പാമ്പുവിദധ്നായ യുവാവ് ഉയർത്താൻ ശ്രമിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന മറ്റൊരാൾ വാലിൽ പിടികൂടുകയായിരുന്നു. ഇതോടെ അപകടം മണത്ത സർപ്പം ശബ്ദമുണ്ടാക്കി പിടഞ്ഞു രക്ഷപ്പെടുന്നതിനിടെ ചെന്നുവീണത് പാമ്പുപിടിത്തക്കാരെൻറ കാലിൽ. ഇതോടെ നിയന്ത്രണം വിട്ട് കൈവിട്ടതോടെ പാമ്പ് താഴോട്ടുവീണു. സഹായിയെ കൂട്ടുപിടിച്ച് പാമ്പിനെ പിടികൂടിയെങ്കിലും കടിയേൽക്കാതെ രക്ഷപ്പെട്ടതിെൻറ ആശ്വാസത്തിലായിരുന്നു യുവാവ്.
ദൃശ്യം വൈറലായതോടെ ഇത്തരം പാമ്പുപിടിത്തക്കാർക്ക് അടിയന്തരമായി രക്ഷാ സംവിധാനങ്ങൾ നൽകണമെന്ന ആവശ്യം ഉയർന്നു.
