Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range വടിവാൾ ഉപയോഗിച്ച് ജന്മദിന കേക്ക് മുറിച്ച ആറു യുവാക്കൾ അറസ്റ്റിൽ
text_fieldsbookmark_border
ചെന്നൈ: തമിഴ്നാട്ടിൽ വടിവാൾ ഉപയോഗിച്ച് ജന്മദിന കേക്ക് മുറിച്ച ആറു യുവാക്കൾ അറസ്റ്റിൽ. ചെന്നൈ കണ്ണകി നഗറിലാണ് സംഭവം.
സുനിൽ (19), നവീൻ കുമാർ (19), അപ്പു (18), ദിനേശ് (19), രാജേഷ് (18), കാർത്തിക് അഥവാ ബീഡി എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച കണ്ണകി നഗറിലെ ഹൗസിങ് ബോർഡ് ക്വോർേട്ടഴ്സിൽ സുനിലിന്റെ പിറന്നാൾ ആഘോഷത്തിനിടെയാണ് സംഭവം.
ജന്മദിന കേക്ക് വടിവാൾ ഉപയോഗിച്ച് മുറിക്കുകയായിരുന്നു. വടിവാൾ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.
കണ്ണകി നഗറിൽ തന്നെ താമസിക്കുന്ന യാഗേശ്വരൻ എന്ന വ്യക്തിയുടെ പരാതിയിൽ പിന്നീട് പൊലീസ് കേസെടുക്കുകയും ചെയ്തു. മാരകായുധം ഉപയോഗിച്ചതിനും ഉച്ചത്തിൽ പാട്ടുവെച്ച് സമീപവാസികൾക്ക് ശല്യമുണ്ടാക്കിയതിനുമാണ് കേസ്.
Next Story
