Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുവര്‍ണക്ഷേത്രത്തിന് സമീപം സ്‌ഫോടനം; ആറുപേർക്ക് പരിക്കേറ്റു

text_fields
bookmark_border
Golden Temple  blast
cancel

അമൃത്‌സര്‍: പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇതോടെ, ക്ഷേത്രസന്ദര്‍ശനത്തിനെത്തിയ ഭക്തജനങ്ങളും പ്രദേശവാസികളും ഭയന്നു.

ഫോറന്‍സിക് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ചില്ല് തകര്‍ന്ന ജനാലയ്ക്ക് സമീപത്തുനിന്ന് ഒരു പ്രത്യേക പൊടി കണ്ടെടുത്തു. സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രമേ സ്‌ഫോടനത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ സാധിക്കുകയുള്ളുവെന്ന് അമൃത്‌സര്‍ പൊലീസ് കമ്മിഷണര്‍ നോനിഹാല്‍ സിങ് അറിയിച്ചു. ചില്ലുകഷണങ്ങള്‍ തെറിച്ചുവീണ് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ആറ് പെണ്‍കുട്ടികള്‍ക്ക് നിസാര പരിക്കേറ്റതായി പ്രദേശവാസി അറിയിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Six injured in blast near Amritsar’s Golden Temple
Next Story