Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കളിക്കുന്നതിനിടെ കാറിൽ കയറി ഡോർ അടച്ചു; സഹോദരങ്ങളായ പെൺകുട്ടികൾക്ക് ദാരുണാന്ത്യം

text_fields
bookmark_border
കളിക്കുന്നതിനിടെ കാറിൽ കയറി ഡോർ അടച്ചു; സഹോദരങ്ങളായ പെൺകുട്ടികൾക്ക് ദാരുണാന്ത്യം
cancel
camera_alt

പെൺകുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന മാതാപിതാക്കൾ 

ഹൈദരാബാദ്: കളിക്കുന്നതിനിടെ കാറിനുള്ളിൽ കുടുങ്ങി സഹോദരങ്ങളായ രണ്ട് പെൺകുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഹൈദരാബാദ് ജില്ലയിൽ ചെവല്ലയിലെ ദമരഗിദ്ദയിൽ വീടിനടുത്ത് നിർത്തിയിട്ട കാറിനുള്ളിൽ കുടുങ്ങിയാണ് പെൺകുട്ടികൾ മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

കളിച്ചുകൊണ്ടിരുന്ന തന്മയ ശ്രീ (5), അഭിനയ ശ്രീ (4) എന്നീ കുട്ടികളാണ് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ കയറിയത്. വാഹനത്തിൽ കയറിയ ശേഷം വാതിലുകൾ അടച്ചു. പിന്നീട് അവ എങ്ങനെ തുറക്കണമെന്നറിയാതെ കുട്ടികൾ ശ്വാസംമുട്ടി മരിച്ചെന്നാണ് റിപ്പോർട്ട്.

കളിക്കാൻ പോയ കുട്ടികളെ കാണാനില്ലെന്ന് അറിഞ്ഞതോടെ മാതാപിതാക്കൾ നടത്തിയ തെരച്ചിലിനൊടുവിലാണ് അബോധാവസ്ഥയിൽ കിടക്കുന്ന പെൺകുട്ടികളെ കാറിൽ കണ്ടെത്തിയത്.

കുട്ടികളെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരാതിയുടെ അടിസ്ഥാനത്തിൽ ചെവെല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Siblings get into car while playing and close door; tragic end for girls
Next Story