Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ആറ് ദിവസം കഴിഞ്ഞിട്ടും അഭിനന്ദനമില്ല’; നൊബേൽ ജേതാവ് നവി പിള്ളയെ അവഗണിച്ച കേന്ദ്രത്തിനെതിരെ വിമർശനവുമായി ശശി തരൂർ

text_fields
bookmark_border
‘ആറ് ദിവസം കഴിഞ്ഞിട്ടും അഭിനന്ദനമില്ല’; നൊബേൽ ജേതാവ് നവി പിള്ളയെ അവഗണിച്ച കേന്ദ്രത്തിനെതിരെ വിമർശനവുമായി ശശി തരൂർ
cancel

ന്യൂഡൽഹി: ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയ ഇന്ത്യൻ വംശജ നവി പിള്ളയെ കേന്ദ്ര സർക്കാർ അഭിനന്ദിക്കാതിരുന്ന നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. പുരസ്കാരം പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ഇന്ത്യൻ വംശജയായ ഒരു വ്യക്തിത്വത്തെ അഭിനന്ദിക്കാൻ പോലും രാജ്യം തയാറാകാത്തത് അപലപനീയമാണെന്ന് തരൂർ തന്റെ എക്സിൽ കുറിച്ചു.

നവി പിള്ളയുടെ ​സേവനത്തെക്കുറിച്ചുള്ള എ.ഐ വിഡിയോ പങ്കുവെച്ച് കൊണ്ടാണ് തരൂർ കേന്ദ്രത്തിനെതിരെ വിമർശനമുയർത്തിയത്. ‘ഇന്ത്യൻ വംശജയായ വനിത നോബൽ സമാധാന പുരസ്കാരം നേടിയിട്ട് ആറ് ദിവസങ്ങൾ കഴിഞ്ഞു. എന്നാൽ അവരുടെ പൂർവ്വികരുടെ മണ്ണായ ഇന്ത്യയുടെ ഭരണാധികാരികൾ ഇതുവരെ ഒരു അഭിനന്ദനം പോലും അറിയിച്ചിട്ടില്ല. ഇത്രയും നിന്ദ്യമായ തീരുമാനമെടുത്ത മനുഷ്യർക്ക് ലജ്ജിക്കണം,’ തരൂർ കുറിച്ചു.

ദക്ഷിണാഫ്രിക്കയിലെ വംശീയ വിവേചനത്തിനും ദാരിദ്ര്യത്തിനുമെതിരെ പൊരുതി വളർന്ന നവി പിള്ള, മുൻ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ മേധാവിയും പ്രമുഖ അഭിഭാഷകയുമാണ്. ഡ​​ർ​​ബ​​നി​​ൽ ജ​​നി​​ച്ച ഈ ​​ഇ​​ന്ത്യ​​ൻ വം​​ശ​​ജ ചെ​​റു​​പ്പം മു​​ത​​ലേ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ലെ വ​​ർ​​ണ വി​​വേ​​ച​​ന​​ത്തി​​നെ​​തി​​രാ​​യ പ്ര​​ക്ഷോ​​ഭ​​ങ്ങ​​ളി​​ൽ സ​​ജീ​​വ​​മാ​​യി​​കൊ​​ണ്ടാ​​ണ് വ​​ര​​വ​​റി​​യി​​ച്ച​​ത്. പിന്നീട് അവർ ദക്ഷിണാഫ്രിക്കൻ ഹൈകോടതിയിലെ ആദ്യത്തെ വെളുത്തവർഗക്കാരിയല്ലാത്ത വനിതാ ജഡ്ജിയായി മാറി. തുടർന്ന് യു.​​എ​​ന്നി​​ന്റെ മ​​നു​​ഷ്യാ​​വ​​കാ​​ശ ഹൈ​​ക​​മീ​​ഷ​​ണ​​ർ, അ​​ന്താ​​രാ​​ഷ്ട്ര ക്രി​​മി​​ന​​ൽ കോ​​ട​​തി​​യി​​ൽ ജ​​ഡ്ജി എ​​ന്നീ സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​ത്തി.

തമിഴ്‌നാട്ടിലെ ദിണ്ഡിഗൽ സ്വദേശികളായിരുന്നു നവി പിള്ളയുടെ പൂർവ്വികർ. ഇതിനിടെ തന്റെ നൊബേൽ പുരസ്കാര നേട്ടം ‘അന്താരാഷ്ട്ര കുറ്റകൃത്യങ്ങളിലെ അതിജീവിതർക്കായി’ സമർപ്പിക്കുന്നതായി അവർ പ്രഖ്യാപിച്ചിരുന്നു. ഗസ്സ വംശഹത്യക്കെതിരെ ഉറച്ച നിലപാടെടുത്ത ഇവർ നോബേൽ പുരസ്കാരത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ യുദ്ധക്കുറ്റ വിചാരണ നേരിടണമെന്ന് പറഞ്ഞിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tharoor targets Centre for ‘not congratulating’ Indian-origin Nobel Peace Prize winner: ‘Shame on petty men’
Next Story