Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഉവൈസി ശ്രമിക്കുന്നത് ഇന്ത്യക്കുള്ളിൽ പാകിസ്താൻ സൃഷ്ടിക്കാൻ’; ഉവൈസിയുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഷമ മുഹമ്മദ്

text_fields
bookmark_border
‘ഉവൈസി ശ്രമിക്കുന്നത് ഇന്ത്യക്കുള്ളിൽ പാകിസ്താൻ സൃഷ്ടിക്കാൻ’; ഉവൈസിയുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഷമ മുഹമ്മദ്
cancel

ന്യൂഡൽഹി: മുസ്‍ലിം യുവാക്കൾക്ക് നേതാക്കളായി ഉയർന്നുവരാൻ അവസരമൊരുക്കുന്നതിനെക്കുറിച്ച് എ​ഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉഒവൈസി നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് രംഗത്ത്. തെലങ്കാനയിലെ 119 നിയമസഭാ സീറ്റുകളിൽ ഒമ്പതെണ്ണത്തിൽ മാത്രമാണ് അദ്ദേഹത്തിന്റെ പാർട്ടി മത്സരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാന വിമർശനം. തെലങ്കാനയിലെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തെ ചോദ്യം ചെയ്‌ത ഷമ, മുസ്‍ലിം യുവാക്കൾക്ക് അവസരം നൽകാൻ പാർട്ടി എന്തുകൊണ്ട് കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നില്ലെന്ന് ചോദിച്ചു. ‘തെലങ്കാനയിൽ 119 സീറ്റുകളുണ്ട്. അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയായ എഐഎംഐഎമ്മിന്റെ ഉത്ഭവം തെലങ്കാനയിൽ നിന്നാണ്. എന്നിട്ടും എന്തുകൊണ്ട് അദ്ദേഹത്തിന്റെ പാർട്ടി അവിടെ ഒമ്പത് സീറ്റുകളിൽ മാത്രം മത്സരിക്കുന്നു? എന്തുകൊണ്ട് 119 സീറ്റുകളിലും മത്സരിച്ച് മുസ്‍ലിം യുവാക്കൾക്ക് ടിക്കറ്റ് നൽകുന്നില്ല?’-എന്ന് അവർ ചോദിച്ചു.

‘മറ്റൊരു സംസ്ഥാനത്ത് പോയി ഇത്തരത്തിൽ വീമ്പിളക്കുന്നതും സംസാരിക്കുന്നതും എന്തിനാണ്?, ഇന്ത്യക്കുള്ളിൽ ഒരു പാകിസ്താൻ സൃഷ്ടിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. അസദുദ്ദീൻ ഒവൈസി അത്തരമൊരു വ്യക്തിയാണ്; അതൊരു വിഷലിപ്‌തമായ കാര്യമാണ്’ എന്നും ഷമ മുഹമ്മദ് കൂട്ടിച്ചേർത്തു.

2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാംപൂരിൽ നടന്ന യോഗത്തിൽ സംസാരിക്കവെയാണ് ഉവൈസി വിവാദ പരാമർശങ്ങൾ നടത്തിയത്. മുസ്‍ലിം യുവാക്കൾക്ക് നേതാക്കളായി ഉയർന്നുവരാനും അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി നീതി തേടാനും തന്റെ പാർട്ടി അവസരമൊരുക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നേതൃപാഠവവും കഴിവുമുണ്ടെങ്കിലും അവസരങ്ങളുടെ അഭാവമാണ് ഈ സമുദായം നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘നമ്മൾ നെഹ്‌റുവിനെയോ ഗാന്ധിയെയോ യാദവിനെയോ നമ്മുടെ നേതാവാക്കാൻ പോകുന്നില്ല. നമ്മുടെ യുവാക്കളായ ആൺമക്കളും പെൺമക്കളും മുൻനിരയിൽ നിൽക്കും... മറ്റ് സമുദായങ്ങളിലുള്ളവരെപ്പോലെ തന്നെ കഴിവുള്ളവരാണ് മുസ്‍ലിം യുവാക്കളും. നിങ്ങൾക്കും കഴിവുണ്ട്, പക്ഷേ നിങ്ങൾക്ക് അതിനുള്ള വേദിയോ അവസരമോ ലഭിക്കുന്നില്ല’ ഉവൈസി പറഞ്ഞു.

യുവാക്കൾക്ക് നേതൃസ്ഥാനങ്ങളിലേക്ക് വരാനും അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കാനും എഐഎംഐഎം അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘മുന്നോട്ട് വരാനും നേതാക്കളാകാനും ഇന്ത്യയെ നയിക്കാനും അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന് നീതി നേടിക്കൊടുക്കാനും എഐഎംഐഎം നിങ്ങൾക്ക് ഒരു വേദി ഒരുക്കിത്തരുന്നു. എഐഎംഐഎം ഈ പ്രവർത്തനമാണ് നടത്തുന്നത്. അതുകൊണ്ടാണ് അവർക്ക് എഐഎംഐഎമ്മിനെ ഭയവും അസ്വസ്ഥതയും. മുസ്‍ലിം യുവാവ് നേതാവാകുന്നത് അവർക്ക് സഹിക്കാനാവില്ല എന്നതാണ് പ്രശ്‌നം‘ -ഉവൈസി കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shama Mohamed Slams Owaisi, Accuses Him Of Trying To Create Pakistan Within India
Next Story