Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ വീണ്ടും എസ്എഫ്ഐ, ഡിവൈഎഫ്ഐ മാർച്ച്; ഫിറോസ് ഷാ റോഡിൽ ബാരിക്കേഡ് തീർത്ത് പൊലീസ്

text_fields
bookmark_border
Left leaders and MPs AA Rahim, V Sivadasan, MV Nikesh Kumar, and Jaick C Thomas leading the SFI-DYFI protest march at Firoz Shah Road in Delhi.
cancel
camera_alt

ഫയൽ ചിത്രം


ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും രാജ്യതലസ്ഥാനത്തെ ജന്തർ മന്ദറിനെ പ്രതിഷേധ വേദിയെന്ന പദവിയിൽ നിന്ന് ഒഴിവാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെയും ഇടത് വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് പ്രക്ഷോഭം. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഫിറോസ് ഷാ റോഡിൽ വെച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. പാർലമെന്റ് അംഗങ്ങളായ എ.എ. റഹീം, ഡോ. വി. ശിവദാസൻ, നേതാക്കളായ എം.വി. നികേഷ് കുമാർ, ജെയ്ക്ക് സി. തോമസ്, ആദർശ് എം. സജി തുടങ്ങിയ പ്രമുഖർ മാർച്ചിന് നേതൃത്വം നൽകി.

ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുകയും വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പൗരന്മാരെ ഒഴിവാക്കുകയും ചെയ്യുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നടപടികൾക്കെതിരെയും, പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശം കവർന്നെടുക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും ശക്തമായ മുദ്രാവാക്യങ്ങളാണ് മാർച്ചിൽ ഉയർന്നത്.

നേതാക്കൾ അണിനിരന്നത് ഫിറോസ് ഷാ റോഡിൽ; പോലീസ് തടഞ്ഞു

ഫിറോസ് ഷാ റോഡിൽ നിന്ന് ജന്തർ മന്ദറിലേക്ക് കുതിച്ച മാർച്ചിനെ വൻ പോലീസ് സന്നാഹമാണ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞത്. പാർലമെന്റംഗങ്ങളായ എ.എ. റഹീമും വി. ശിവദാസനും അടക്കമുള്ള നേതാക്കൾ പോലീസിന്റെ ജനാധിപത്യവിരുദ്ധ നടപടികളെയും കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ പ്രവണതകളെയും രൂക്ഷമായി വിമർശിച്ചു. മാധ്യമപ്രവർത്തകനും സി.പി.ഐ.എം നേതാവുമായ എം.വി. നികേഷ് കുമാർ, ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക്ക് സി. തോമസ്, എസ്.എഫ്.ഐ നേതാവ് ആദർശ് എം. സജി എന്നിവരുൾപ്പെടെയുള്ള പ്രമുഖർ അണിനിരന്നതോടെ പ്രതിഷേധം ദേശീയ ശ്രദ്ധയാകർഷിച്ചു.

തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത പൂർണമായി തകർന്നുവെന്നും വോട്ടർപട്ടികയിൽ കൃത്രിമം കാണിച്ച് ബി.ജെ.പിയെ സഹായിക്കാൻ ശ്രമിക്കുന്ന സി.ഇ.സി ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും നേതാക്കൾ മാർച്ചിൽ തുറന്നടിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SFI-DYFI March at Firoz Shah Road: MPs AA Rahim, Sivadasan & Nikesh Kumar Demand CEC Resignation
Next Story