ബലാത്സംഗം: ആൾദൈവത്തിനെതിരെ കേസ്
text_fieldsപനാജി: യുവതിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത ആൾദൈവത്തിനെതിരെ പൊലീസ് കേസെടുത്തു. കർണാടകയിലെ കുന്ദാപുർ ടൗണിനടുത്ത നിപാനിയിലെ ആൾദൈവമായ സന്തോഷ് കുംഭാർ ആണ് 19 കാരിക്ക് തെൻറ വാഹനത്തിൽ ലിഫ്റ്റ് നൽകിയശേഷം മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി ബലാത്സംഗം ചെയ്തത്. മഹാരാഷ്ട്ര സേദശിയും ഗോവയിൽ താമസക്കാരിയുമായ യുവതിയാണ് പീഡനത്തിനിരയായത്.
സ്വദേശമായ മാഹാരാഷ്ട്രയിലെ സിന്ദുദുർഗ് ജില്ലയിലെ അച്രയിലേക്ക് പോകാനിരിക്കെയാണ് സന്തോഷ് കുംഭാർ തെൻറ വാഹനത്തിൽ ലിഫ്റ്റ് നൽകിയത്. വഴിമധ്യേ കുംഭാർ നൽകിയ ശീതളപാനീയം കഴിച്ച് ബോധരഹിതയായ യുവതിയെ മപുസയിലെ ഒരു വീട്ടിൽകൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. ഇദ്ദേഹത്തോടൊപ്പം നിഖിൽ ചവാൻ എന്ന വ്യക്തിയും ഉണ്ടായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ െകാന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്്. വാസ്കൊ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
