സ്‌കൂൾ വാച്ച്മാൻ നാല് വയസുള്ള വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു
text_fieldsRepresentational Image
മുംബൈ: ചോക്ലേറ്റ് നൽകാമെന്ന് പ്രലോഭിപ്പിച്ച് നാലുവയസ്സുകാരിയെ സ്കൂൾ വാച്ച്മാൻ ബലാത്സംഗം ചെയ്തു. മുംബൈ കാണ്ടിവാലി ഈസ്റ്റിലെ അശോക് നഗറിലെ സ്‌കൂളിലാണ് സംഭവം. വാച്ച്മാനെ സാംത പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ബാത്ത്റൂമിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സാംതാ നഗർ പൊലീസ് സ്‌റ്റേഷനിൽ മാതാവ് നൽകിയ പരാതിയിൽ പറയുന്നു. പ്രതിയെ പോക്‌സോ നിയമപ്രകാരം പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.
അശോക് നഗറിലെ സ്‌കൂളിൽ പഠിക്കുന്ന 4 വയസ്സുകാരിളെയ പതിവുപോലെ വെള്ളിയാഴ്ച പിതാവ് സ്‌കൂളിൽ കൊണ്ടുവിട്ടതായിരുന്നു. എന്നാൽ, തിരിച്ചെത്തിയപ്പോൾ സ്വകാര്യഭാഗങ്ങളിൽ വേദനിക്കുന്നതായി കുട്ടി മാതാവിനോട് പറയുകയായിരുന്നു. കൂടുതൽ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം കുട്ടി പറഞ്ഞതെന്ന് അമ്മ പരാതിയിൽ പറഞ്ഞു.
മെഡിക്കൽ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിക്ക് അണുബാധയുള്ളതായും സ്വകാര്യഭാഗത്ത് മുറിവേറ്റതായും ഡോക്ടർമാർ പറഞ്ഞു.

