Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ തലത്തിൽ സ്കൂൾ പാഠ്യപദ്ധതി ഒന്നാക്കണം; ഹരജി നിരസിച്ച് സുപ്രീംകോടതി

text_fields
bookmark_border
ദേശീയ തലത്തിൽ സ്കൂൾ പാഠ്യപദ്ധതി ഒന്നാക്കണം; ഹരജി നിരസിച്ച് സുപ്രീംകോടതി
cancel

ന്യൂഡൽഹി: രാജ്യമെങ്ങും സ്കൂൾ സിലബസും പാഠ്യപദ്ധതിയും ഒന്നാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹരജി സു​പ്രീംകോടതി നിരസിച്ചു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ ചില വകുപ്പുകൾ ​എല്ലാവർക്കും ഒരുപോലെയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് തടസ്സമാണെന്ന് ആരോപിച്ച് അശ്വനി ഉപാധ്യായ എന്നയാൾ സമർപ്പിച്ച ഹരജിയാണ് സുപ്രീംകോടതി ഫയലിൽ സ്വീകരിക്കാൻ വിസമ്മതിച്ചത്.

വിഷയത്തിൽ ഹൈകോട​തിയെയാണ് സമീപിക്കേണ്ടതെന്ന് ജസ്റ്റിസ് നാഗേശ്വര റാവു, ബി.ആർ. ഗാവായ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. കേസിന്റെ മെറിറ്റിനെ സംബന്ധിച്ച് ഈ സന്ദർഭത്തിൽ അഭിപ്രായം പറയുന്നില്ലെന്നും കോടതി പറഞ്ഞു.

വിദ്യാഭ്യാസ അവകാശ നിയമത്തിലെ 1(4), 1(5) വകുപ്പുകൾ ഭരണഘടന വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ രീതിക്ക് തടസ്സമാണെന്നും മാതൃഭാഷയിലുള്ള ഏകീകൃത പാഠ്യപദ്ധതിയില്ലാത്തത് അറിവില്ലായ്മ വ്യാപകമാക്കുമെന്നും ഹരജിക്കാരൻ ആരോപിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - School curriculum should be integrated at the national level; Supreme Court dismisses petition
Next Story