കലാപത്തിൽ മോദിക്ക് ക്ലീൻ ചിറ്റ്: സകിയയുടെ ഹരജി ജൂലൈയിൽ കേൾക്കും
text_fieldsന്യൂഡൽഹി: 2002ലെ ഗോധ്ര കലാപത്തിൽ അന്നെത്ത ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിെൻറ (എസ്.െഎ.ടി) നടപടി ചോദ്യംചെയ്ത് സകിയ ജാഫ്രി സമർപ്പിച്ച ഹരജിയിൽ ജൂലൈയിൽ വാദംകേൾക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസ് എ.എം.ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ചിെൻറതാണ് തീരുമാനം. അഹ്മദാബാദിലെ ഗുൽബെർഗ് സൊസൈറ്റിയിൽ കലാപത്തിനിടെ കൊല്ലപ്പെട്ട 68 പേരിൽ ഒരാളായ മുൻ എം.പി ഇഹ്സാൻ ജാഫ്രിയുടെ ഭാര്യയാണ് സകിയ. എസ്.െഎ.ടിക്കെതിരെ നൽകിയ ഹരജി തള്ളിയ ഗുജറാത്ത് ഹൈകോടതിയുടെ 2017ലെ ഉത്തരവ് ചോദ്യംചെയ്താണ് സകിയ സുപ്രീംകോടതിയെ സമീപിച്ചത്.
കലാപത്തിൽ മോദി ഉൾപ്പെടെ 63 പേർക്കെതിരെ മതിയായ തെളിവുകളില്ലെന്നുകാണിച്ചാണ് 2012 ഫെബ്രുവരി എട്ടിന് എസ്.െഎ.ടി കേസ് അവസാനിപ്പിച്ചത്.
