Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാനിയ മിർസ വിരമിക്കുന്നു; ഈ സീസണോടെ കോർട്ട് വിടും
text_fieldsbookmark_border
കോർട്ടിനോട് വിട പറയാൻ ഒരുങ്ങി സാനിയ മിർസ. 2022 ഓസ്ട്രേലിയൻ ഓപ്പണിലെ വനിതാ ഡബിൾസിന്റെ ആദ്യ റൗണ്ടിലെ തോൽവിക്ക് ശേഷമാണ് താൻ വിരമിക്കുന്നുവെന്ന വാർത്ത ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ പുറത്ത് വിടുന്നത്.
ഇത് തന്റെ പര്യടനത്തിലെ അവസാന സീസണായിരിക്കുമെന്നും മത്സരം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നുവെന്നും സാനിയ പറഞ്ഞു. സാനിയയും ഉക്രേനിയൻ പങ്കാളി നദിയ കിചെനോക്കും 4-6 6-7(5) എന്ന സ്കോറിനാണ് സ്ലോവേനിയൻ ടീമിനോട് പരാജയപ്പെട്ടത്. പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കാണ് ഭര്‍ത്താവ്.
2016ന് ശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി ടെന്നീസ് കോർട്ടിൽ നിന്നും വിട്ടുനിന്ന സാനിയ 2020 ലാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. വിംബിള്‍ഡണില്‍ കിരീടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് സാനിയ. ഖേല്‍രത്നയും, അര്‍ജുന അവാര്‍ഡും നൽകി രാജ്യം സാനിയയെ ആദരിച്ചിട്ടുണ്ട്.
Next Story

