Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മോദി പറഞ്ഞാൽ ഇതിലും വലിയ ആൾക്കൂട്ടം തെരുവിലിറങ്ങും’; സി.ജെ.പിയെ നേരിടാൻ സംഘ്പരിവാർ അനുകൂല ‘ലാൽ ഹിറ്റ് ജനത പാർട്ടി’

text_fields
bookmark_border
‘മോദി പറഞ്ഞാൽ ഇതിലും വലിയ ആൾക്കൂട്ടം തെരുവിലിറങ്ങും’; സി.ജെ.പിയെ നേരിടാൻ സംഘ്പരിവാർ അനുകൂല ‘ലാൽ ഹിറ്റ് ജനത പാർട്ടി’
cancel

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന ‘കോക്ക്റോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) പ്രതിഷേധങ്ങളെ തെരുവിൽ നേരിടുമെന്ന് പ്രഖ്യാപിച്ച് സംഘ്പരിവാർ അനുകൂല കൂട്ടായ്മ. ‘ലാൽ ഹിറ്റ് ജനതാ പാർട്ടി’ എന്ന പേരിൽ രംഗത്തെത്തിയ സംഘം ഞായറാഴ്ച ഡൽഹിയിലെ മാളവ്യ സ്മൃതി ഭവനിൽ ആദ്യ അംഗത്വ സമ്മേളനം നടത്തി.

സി.ജെ.പിയുടെ പ്രതിഷേധങ്ങൾ ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസം തകർക്കുന്നതാണെന്ന് കൂട്ടായ്മയുടെ നേതാക്കൾ ആരോപിച്ചു. ‘ലാൽ ഹിറ്റ് ജനതാ പാർട്ടി’ നേതാവ് അയൻ ഭട്നഗർ സി.ജെ.പിക്കെതിരെയും കോൺഗ്രസിനെതിരെയും വിമർശനമുന്നയിച്ചു. പ്രതിഷേധക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുകയാണെന്നും ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലെ സാധാരണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്താൽ ഇതിലും വലിയ ജനക്കൂട്ടത്തെ അണിനിരത്താൻ കഴിയുമെന്നായിരുന്നു ഭട്നഗറുടെ അവകാശവാദം. ‘പ്രതിഷേധത്തിലൂടെ എങ്ങനെയാണ് സർക്കാർ മാറുക. ഒരു കൂട്ടം ആളുകൾ തെരുവിലിറങ്ങിയതുകൊണ്ടുമാത്രം അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാനാകുമോ? മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെടുന്നത് തെരഞ്ഞെടുപ്പ് കമീഷൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസത്തെ ബാധിക്കും. ബിജെപി സർക്കാരിനെ താഴെയിറക്കി സ്വന്തം സർക്കാർ രൂപീകരിക്കുകയാണ് പ്രതിഷേധക്കാർക്ക് പിന്തുണ നൽകുന്ന കോൺഗ്രസിന്റെയും ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെയും ലക്ഷ്യം’ -ഭട്നഗർ ആരോപിച്ചു.

പ്രതിഷേധം മൂലം വ്യാപാരികൾക്ക് 3,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇത് 10,000 കോടി രൂപവരെ ഉയർന്നേക്കാമെന്നും പരിപാടിയിൽ പങ്കെടുത്ത മാധ്യമപ്രവർത്തകൻ പവൻ ആരോപിച്ചു. സി.ജെ.പിയുടെ പ്രതിഷേധങ്ങൾക്ക് മറുപടിയായി തെരുവിലിറങ്ങി പ്രവർത്തിക്കാനും ജനങ്ങളിലേക്ക് എത്താനും സംഘടന ആഹ്വാനം ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sangh Parivar Targets CJP Protests
Next Story